സുഹൃത്തിന് 2000 രൂപ അയച്ചു കൊടുത്ത ശേഷം ബാങ്ക് ബാലന്‍സ് നോക്കിയ യുവാവ് ഞെട്ടിത്തരിച്ച് പോയി. സ്വന്തം അക്കൗണ്ടില്‍ കണ്ടത് 753 കോടി രൂപ. ചെന്നൈയിലാണ് സംഭവം നടന്നത്. ഫാര്‍മസി ജീവനക്കാരനായ മുഹമ്മദ് ഇദ്രിസിന്റെ അക്കൗണ്ടിലാണ് അവിചാരിതമായി ഇത്രയും കോടി രൂപയെത്തിയത് bank transfer . മുഹമ്മദ് ഇദ്രിസ് തന്റെ കൊട്ടക് മഹീന്ദ്ര ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒക്ടോബര്‍ 6 ന് 2000 രൂപ സുഹൃത്തിന് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഈ ട്രാന്‍സ്ഫറിനു ശേഷം വെറുതെ അക്കൗണ്ട് ബാലന്‍സ് പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് 753 കോടി രൂപ എന്നു കണ്ടത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
താനറിയാതെ ഇത്രയും കോടി രൂപ അക്കൗണ്ടില്‍ എത്തിയതു കണ്ട് ആശങ്കാകുലനായ ഇദ്രിസ് സംഭവം ബാങ്കില്‍ അറിയിച്ചു. തുടര്‍ന്ന് അദ്ദേഹത്തിന്റെ അക്കൗണ്ട് മരവിപ്പിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുകയാണെന്ന് ബാങ്ക് അറിയിച്ചു.
അടുത്ത കാലത്ത് അബദ്ധത്തില്‍ ബാങ്ക് പണമിട്ട മൂന്നാമത്തെ സംഭവമാണ് തമിഴ്നാട്ടില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തഞ്ചാവൂര്‍ സ്വദേശിയായ ഗണേശന്‍ എന്നയാളുടെ ബാങ്ക് അക്കൗണ്ടിലേക്കും കഴിഞ്ഞ ദിവസം ഇത്തരത്തില്‍ 756 കോടി രൂപ ബാങ്കിന് അബദ്ധം പറ്റി നിക്ഷേപിക്കപ്പെട്ടു. കഴിഞ്ഞ മാസം ടാക്സി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപയാണ് എത്തിയത്.
സംഭവമിങ്ങനെ- പഴനി സ്വദേശിയായ രാജ് കുമാര്‍ സുഹൃത്തുക്കളോടൊപ്പം കോടമ്പാക്കത്ത് വാടകയ്ക്ക് താമസിക്കുകയാണ്. സെപ്റ്റംബര്‍ 9 ന് ജോലിക്ക് ശേഷം വിശ്രമിക്കുമ്പോള്‍ ഫോണ്‍ നോക്കിയപ്പോള്‍ കാണുന്നത് തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 9,000 കോടി രൂപ ക്രെഡിറ്റ് ആയിട്ടുണ്ടെന്ന മെസേജ് ആണ്. ആദ്യം ഇത് വ്യാജമാണെന്ന് വിചാരിച്ചെങ്കിലും മെസേജ് ഒന്നുകൂടി വിശദമായി നോക്കിയപ്പോഴാണ് അത് തന്റെ ബാങ്കായ തമിഴ്‌നാട് മെര്‍ക്കന്റൈല്‍ ബാങ്ക് അയച്ച മെസേജ് തന്നെയാണെന്ന് മനസിലായത്. ആദ്യ കാഴ്ചയില്‍ തന്നെ അതില്‍ വളരെയധികം പൂജ്യങ്ങള്‍ ഉള്ളതിനാല്‍ തുക കണക്കാക്കാന്‍ പോലും കഴിഞ്ഞില്ലെന്ന് രാജ് കുമാര്‍ പറയുന്നു.
ബാങ്കിന്റെ പിഴവ് മൂലമാണ് ടാക്‌സി ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണമെത്തിയത്. 30 മിനിറ്റിനുള്ളില്‍ ബാങ്ക് ആ തുക തിരികെ എടുക്കുകയും ചെയ്തു.