shebaa farms : ഷെബാ ഫാം ലക്ഷ്യമിട്ടു; തെക്കന്‍ ലെബനനിലേക്ക് പീരങ്കി പ്രയോഗം നടത്തി ഇസ്രായേല്‍ - Pravasi Vartha PRAVASI

shebaa farms : ഷെബാ ഫാം ലക്ഷ്യമിട്ടു; തെക്കന്‍ ലെബനനിലേക്ക് പീരങ്കി പ്രയോഗം നടത്തി ഇസ്രായേല്‍

തെക്കന്‍ ലെബനനിലേക്ക് പീരങ്കി പ്രയോഗം നടത്തി ഇസ്രായേല്‍. തര്‍ക്കത്തിലുള്ള ഷെബാ ഫാമുകളിലെ shebaa farms മൂന്ന് ഇസ്രയേലി സൈനിക സ്ഥാനങ്ങള്‍ ഹിസ്ബുള്ള ലക്ഷ്യമിട്ടതിനെ തുടര്‍ന്നാണ് ഞായറാഴ്ച തെക്കന്‍ ലെബനനിലേക്ക് ഇസ്രായേല്‍ പീരങ്കികള്‍ പ്രയോഗിച്ചത്. ആളപായത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഷെബാ ഫാമിലെ മൂന്ന് പോസ്റ്റുകളിലേക്ക് ഗൈഡഡ് റോക്കറ്റുകളും പീരങ്കികളും വിക്ഷേപിച്ചതായി ശക്തമായ സായുധ കക്ഷിയായ ഹിസ്ബുള്ള പറഞ്ഞു.
അതേസമയം അതിര്‍ത്തി കടന്ന് മോര്‍ട്ടാര്‍ വെടിയുതിര്‍ത്ത ലെബനനിലെ പ്രദേശത്തേക്ക് പീരങ്കികള്‍ പ്രയോഗിച്ചതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു. ഷെബായിലെ ഹര്‍ ഡോവ് പ്രദേശത്തെ ഹിസ്ബുല്ല പോസ്റ്റില്‍ തങ്ങളുടെ ഡ്രോണുകള്‍ ഇടിച്ചതായി ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇസ്രായേല്‍ നഗരങ്ങളില്‍ ഫലസ്തീന്‍ തോക്കുധാരികള്‍ നടത്തിയ അപ്രതീക്ഷിത ആക്രമണത്തില്‍ കുറഞ്ഞത് 250 ഇസ്രായേലികള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രായേലിന്റെ പ്രതികാര ബോംബാക്രമണത്തില്‍ 230 ഗസ്സക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *