job loss insurance : യുഎഇയിലെ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ്; പുതിയ തൊഴിലാളികള്‍ക്ക് സാവകാശം ലഭിക്കും, വിശദാംശങ്ങള്‍ - Pravasi Vartha UAE

job loss insurance : യുഎഇയിലെ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ്; പുതിയ തൊഴിലാളികള്‍ക്ക് സാവകാശം ലഭിക്കും, വിശദാംശങ്ങള്‍

യുഎഇയിലെ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പുതിയ തൊഴിലാളികള്‍ക്ക് സാവകാശം ലഭിക്കും. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് നാലുമാസത്തെ സാവകാശമാണ് ലഭിക്കുക. ഒക്‌ടോബര്‍ ഒന്നിനുശേഷം വര്‍ക് പെര്‍മിറ്റ് ലഭിച്ചവര്‍ക്കാണ് തൊഴില്‍ മന്ത്രാലയം job loss insurance നാലുമാസത്തെ ഗ്രേസ് പിരീഡ് അനുവദിച്ചത്. 2022ലെ മന്ത്രിതല പ്രമേയം നമ്പര്‍ 604 അനുസരിച്ച് ജോലി ആരംഭിച്ച ജീവനക്കാര്‍ക്ക് യു.എ.ഇ തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നാലുമാസത്തെ ഗ്രേസ് പിരീഡ് ലഭിക്കും. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ജോലി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ ജോലി കണ്ടെത്തുന്ന കാലയളവില്‍ മാന്യമായ ജീവിതം നയിക്കാന്‍ അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് മാനവവിഭവ ശേഷി, സ്വദേശിവത്കരണ മന്ത്രാലയം തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയില്‍ ഇതിനോടകം 65 ലക്ഷം പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2023 ജനുവരി ഒന്നിനുശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ നാലു മാസത്തിനുള്ളില്‍ പദ്ധതിയില്‍ അംഗമാകണമെന്നായിരുന്നു തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശം. പിന്നീട് സമയപരിധി ഒക്‌ടോബര്‍ ഒന്നുവരെ നീട്ടുകയായിരുന്നു. പൊതു-സ്വകാര്യ മേഖലയിലും ഫെഡറല്‍-ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും ജോലിചെയ്യുന്ന മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
ഒക്‌ടോബര്‍ ഒന്നിനുശേഷവും പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 400 ദിര്‍ഹമാണ് പിഴ. ഒക്‌ടോബര്‍ ഒന്നിനു ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ നാലു മാസത്തിനുള്ളില്‍ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പിഴ നല്‍കേണ്ടിവരും.
അതേസമയം, ഫ്രീസോണിലും അര്‍ധസര്‍ക്കാര്‍, പ്രാദേശിക സര്‍ക്കാര്‍ സമിതികള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് പദ്ധതി ഓപ്ഷനലാണ്. പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവാദിത്തം ഓരോ ജീവനക്കാരനുമാണ്. എന്നാല്‍, തൊഴിലുടമകള്‍ക്ക് അവരുടെ ജീവനക്കാരെ പദ്ധതിയില്‍ അംഗമാക്കാനുള്ള ഓപ്ഷനും അനുവദിച്ചിരുന്നു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *