PETA asia : യുഎഇയില്‍ 100-ലധികം പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ചു; പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക പാരിതോഷികം - Pravasi Vartha UAE

PETA asia : യുഎഇയില്‍ 100-ലധികം പൂച്ചകളെ കൂട്ടത്തോടെ ഉപേക്ഷിച്ചു; പ്രതികളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക പാരിതോഷികം

അബുദാബിയിലെ മരുഭൂമിയില്‍ 100-ലധികം പൂച്ചകളെ കൂട്ടത്തോടെ വലിച്ചെറിഞ്ഞു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 5,000 ഡോളര്‍ (18,350 ദിര്‍ഹം) പാരിതോഷികം നല്‍കുമെന്ന് അന്താരാഷ്ട്ര മൃഗാവകാശ സംഘടനയായ പെറ്റ PETA asia അറിയിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ഗ്രൂപ്പിന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ജേസണ്‍ ബേക്കറാണ് എഎഫ്പിക്ക് നല്‍കിയ പ്രസ്താവനയില്‍ പ്രതിഫലം വെളിപ്പെടുത്തിയത്. ”ദാഹം, പട്ടിണി, ചൂട് എന്നീ ഭയാനകമായ സാഹചര്യങ്ങളിലേക്ക് ഈ പൂച്ചകളെ വലിച്ചെറിഞ്ഞവരെ പിടികൂടുന്നതിനും ശിക്ഷിക്കുന്നതിലേക്കും നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് PETA Asia $ 5,000 പാരിതോഷികം വാഗ്ദാനം ചെയ്യുന്നു,” അദ്ദേഹം പറഞ്ഞു.
കൂട്ടത്തോടെ മാലിന്യം തള്ളുന്ന സ്ഥലത്തില്‍ ഇത്രയധികം പൂച്ചകളെ കണ്ടെത്തിയ സംഭവമ രാജ്യത്തെ നടുക്കിയിരുന്നു. രക്ഷാപ്രവര്‍ത്തകരെയും സന്നദ്ധപ്രവര്‍ത്തകരെയും ഇത് വന്‍ ആഘാതത്തിലാക്കി. അബുദാബിയിലെ അല്‍ ഫലാഹ് മരുഭൂമിയില്‍ 150 പൂച്ചകളെയാണ് കണ്ടെത്തിയത്. ഇതുവരെ 92 ജീവനുള്ള പൂച്ചകളെ രക്ഷിക്കാനായെങ്കിലും 60 ഓളം പൂച്ചകളെ ചത്തതായി കണ്ടെത്തിയതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.
പൂച്ചകളെ ഉപേക്ഷിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി എമിറാത്തി അധികൃതര്‍ അറിയിച്ചു. ഈ ‘മനുഷ്യത്വരഹിതമായ’ പ്രവൃത്തിയുടെ കുറ്റവാളികള്‍ക്കെതിരെ എല്ലാ ‘ഭരണപരവും നിയമപരവുമായ നടപടികളും’ ഉപയോഗിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *