നിങ്ങള്‍ക്ക് കുറ്റകൃത്യം തെളിയിക്കാന്‍ കഴിവുണ്ടോ? എങ്കില്‍ ദുബായ് പോലീസ് സംഘടിപ്പിക്കുന്ന പുതിയ രസകരമായ ചലഞ്ചില്‍ പങ്കെടുത്ത് ഒരു ദിവസത്തേക്ക് പോലീസുകാരനായി കുറ്റകൃത്യം തെളിയിക്കാം. പോലീസ് ജോലിയെക്കുറിച്ചും dubai police force jobs അവര്‍ എങ്ങനെ സുരക്ഷ നിലനിര്‍ത്തുന്നുവെന്നും പൊതുജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് സിറ്റി സെന്റര്‍ മിര്‍ദിഫില്‍ പോലീസ് ഇന്ററാക്ടീവ് ‘ക്രൈം സീന്‍ ഗെയിം’ ആരംഭിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
മാളിന്റെ സെന്‍ട്രല്‍ ഗാലേറിയയില്‍ ഒക്ടോബര്‍ 9 വരെ നടക്കുന്ന ഗെയിം കളിക്കാര്‍ക്ക് ഒരു കുറ്റകൃത്യം അന്വേഷിക്കാന്‍ കഥയും ദൃശ്യങ്ങളും പസിലുകളും നല്‍കുന്നു.’പസില്‍ പരിഹരിക്കാനും കുറ്റവാളിയുടെ ഐഡന്റിറ്റി കണ്ടെത്താനും ശാസ്ത്രീയ തെളിവുകള്‍ ഉപയോഗിച്ച് പങ്കെടുക്കുന്നവര്‍ പരസ്പരം മത്സരിക്കും,’ ദുബായ് പോലീസിലെ സ്‌കോളേഴ്സ് കൗണ്‍സില്‍ അംഗവും ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റിലെ ജീവശാസ്ത്രത്തിലും ഡിഎന്‍എയിലും വിദഗ്ധനായ ക്യാപ്റ്റന്‍ അബ്ദുല്ല അല്‍ ബസ്തകി പറഞ്ഞു. .
‘ഞങ്ങള്‍ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ – പോലീസ് ജോലിയെക്കുറിച്ച് ബോധവല്‍ക്കരിക്കാനും സുരക്ഷ നിലനിര്‍ത്തുന്നതില്‍ പോലീസ് ഉദ്യോഗസ്ഥരുടെ റോളുകള്‍ അവരെ പരിചയപ്പെടുത്താനും ആഗ്രഹിക്കുന്നു,’ ക്യാപ്റ്റന്‍ അല്‍ ബസ്തകി വ്യക്തമാക്കി. ‘കുറ്റകൃത്യ അന്വേഷണത്തില്‍ ഉപയോഗിക്കുന്ന ശാസ്ത്രീയ മേഖലകളും സുരക്ഷയും ഉറപ്പാക്കുന്നതിന് ഫോറന്‍സിക് സയന്‍സിന്റെ വിവിധ ശാഖകളിലെ പ്രൊഫഷണല്‍ ചിന്തയുടെ പ്രാധാന്യവും ഗെയിം എടുത്തുകാണിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് പോലീസിന്റെ സുരക്ഷാ പരിശോധനാ വിഭാഗം (K9 യൂണിറ്റ്) സന്ദര്‍ശകര്‍ക്ക് സുരക്ഷാ പരിശോധനയില്‍ പോലീസ് നായ്ക്കളുടെ പങ്ക്, മയക്കുമരുന്നുകളും നിരോധിത വസ്തുക്കളും എങ്ങനെ കണ്ടെത്തുന്നു, കാണാതായ വ്യക്തികള്‍ക്കും വസ്തുക്കള്‍ക്കും വേണ്ടിയുള്ള തിരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങള്‍ എന്നിവയെക്കുറിച്ച് വിശദീകരണങ്ങള്‍ നല്‍കും.