ഇന്ത്യയുടെ റുപേ കാര്‍ഡ് rupay card ഇനി യുഎഇയിലും ഉപയോഗിക്കാം. നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (എന്‍.പി.സി.ഐ.) ഉടമസ്ഥതയിലുള്ള എന്‍.പി.സി.ഐ. ഇന്റര്‍നാഷണല്‍ പേമെന്റ് ലിമിറ്റഡ് (എന്‍.ഐ.പി.എല്‍.), അല്‍ ഇത്തിഹാദ് പേമെന്റുമായാണ് (എ.ഇ.പി.) കരാറില്‍ ഒപ്പിട്ടത്. സെന്‍ട്രല്‍ ബാങ്ക് ഓഫ് യു.എ.ഇ.യുടെ ഉപസ്ഥാപനമാണ് അല്‍ ഇത്തിഹാദ് പേമെന്റ്. ഇന്ത്യന്‍ വാണിജ്യമന്ത്രി പീയൂഷ് ഗോയല്‍, അബുദാബി എക്‌സിക്യുട്ടീവ് കൗണ്‍സില്‍ അംഗം ശൈഖ് ഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
സാധാരണ ഡെബിറ്റ് കാര്‍ഡുകള്‍ പോലെ എ.ടി.എം., പി.ഒ.എസ്., ഓണ്‍ലൈന്‍ വ്യാപാരം എന്നീ ആവശ്യങ്ങള്‍ക്ക് റുപേ കാര്‍ഡുകള്‍ ഉപയോഗിക്കാനാവും. പണമിടപാടുകള്‍ക്ക് മാസ്റ്റര്‍, വിസ ഡെബിറ്റ് കാര്‍ഡുകളെക്കാള്‍ നിരക്ക് കുറവായിരിക്കുമെന്നതാണ് പ്രത്യേകത.
രാജ്യത്തെ ഇ-കൊമേഴ്സ്, ഡിജിറ്റല്‍ ഇടപാടുകള്‍ സുഗമമാക്കുക, സാമ്പത്തിക ഇടപാടുകള്‍ ശക്തിപ്പെടുത്തുക, ഡിജിറ്റൈസേഷനെ പിന്തുണയ്ക്കുക, കൂടുതല്‍ ഓണ്‍ലൈന്‍ പേമെന്റ് സംവിധാനങ്ങള്‍ നടപ്പാക്കുക എന്നിവയെല്ലാമാണ് റുപേ കാര്‍ഡ് അവതരിപ്പിച്ചതിലൂടെ ലക്ഷ്യമിടുന്നത്.
2019-ലാണ് യു.എ.ഇ.യില്‍ റുപേ കാര്‍ഡിന്റെ ഔദ്യോഗിക പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തില്‍ നടന്നത്. ഈ കാര്‍ഡ് നിലവില്‍വരുന്ന മധ്യപൂര്‍വ ദേശത്തെ ആദ്യരാജ്യമാണ് യു.എ.ഇ. നിലവില്‍ 75 കോടിയിലേറെ റുപേ കാര്‍ഡുകള്‍ പ്രചാരത്തിലുണ്ട്. ഇന്ത്യയില്‍ വിതരണംചെയ്ത മൊത്തം കാര്‍ഡുകളുടെ 60 ശതമാനത്തിലേറെ റുപേ കാര്‍ഡുകളാണ്.