യുഎഇയില്‍ വന്‍തുകയുടെ ഡിജിറ്റല്‍ ടാക്സ് മുദ്രകളില്ലാത്ത പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. അബുദാബിയില്‍ ഡിജിറ്റല്‍ ടാക്‌സ് മുദ്രകള്‍ പതിപ്പിക്കാത്ത 1.46 കോടി പുകയില ഉത്പന്നങ്ങള്‍ കഴിഞ്ഞവര്‍ഷം പിടിച്ചെടുത്തതായി ഫെഡറല്‍ ടാക്‌സ് അതോറിറ്റി federal tax authority അധികൃതര്‍ പറഞ്ഞു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാതെ രാജ്യത്ത് വില്‍ക്കുന്ന 22,794 തരം ഇലക്ട്രോണിക് സിഗരറ്റുകളും കണ്ടെത്തിയിരുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നികുതിവെട്ടിപ്പ് ഇല്ലാതാക്കുന്നതിനും രാജ്യത്തെ പ്രാദേശിക വിപണികളില്‍ 21,800-ലേറെ പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ നികുതി നിയമവുമായി ബന്ധപ്പെട്ട് 3000 നിയമലംഘനങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. നിയമലംഘകര്‍ക്ക് നോട്ടീസ് നല്‍കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ വ്യക്തമാക്കി. ഇത്തര കേസുകളില്‍ യുഎഇയില്‍ കര്‍ശന ശിക്ഷയാണ് നല്‍കുന്നത്.