expat family : കിടിലന്‍ സര്‍പ്രൈസ്; മീന്‍ ചന്തയിലെത്തി അമ്മയെ ഞെട്ടിച്ച് യുഎഇയില്‍ നിന്ന് ലീവിനെത്തിയ മകന്‍: ഹൃദയാര്‍ദ്രമായ വൈറല്‍ വീഡിയോ കാണാം - Pravasi Vartha INDIA

expat family : കിടിലന്‍ സര്‍പ്രൈസ്; മീന്‍ ചന്തയിലെത്തി അമ്മയെ ഞെട്ടിച്ച് യുഎഇയില്‍ നിന്ന് ലീവിനെത്തിയ മകന്‍: ഹൃദയാര്‍ദ്രമായ വൈറല്‍ വീഡിയോ കാണാം

മാതാപിതാക്കളെയും ബന്ധുമിത്രാതികളെയും സുഹൃത്തുക്കളെയും വിട്ടിട്ടാണ് പ്രവാസികള്‍ വിദൂരതയില്‍ പോലി ജോലി ചെയ്യുന്നത്. എന്നാല്‍ കാലം എത്ര കടന്നുപോയാലും ദൂരെ നാട്ടില്‍ ജോലി ചെയ്യുന്ന മക്കളുടെ മടങ്ങിവരവും നോക്കി മാതാപിതാക്കള്‍ കാത്തിരിക്കാറുണ്ട് expat family . വര്‍ഷങ്ങള്‍ക്കു ശേഷം ഇത്തരത്തില്‍ പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന സന്തോഷം പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാകാറുണ്ട്. സമാനമായ ഒരു വീഡിയോയാണ് നെറ്റീസണ്‍സിന്റെ ശ്രദ്ധ തിരിച്ചിരിക്കുന്നത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
മൂന്ന് വര്‍ഷത്തിന് ശേഷം ദുബായില്‍ നിന്ന് വന്ന മകന്‍ അമ്മയ്ക്ക് നല്‍കുന്ന സര്‍പ്രൈസ് ആണ് വീഡിയോയില്‍. കര്‍ണാടകയിലെ ഉഡുപ്പിയിലെ കാണ്ഡപുര താലൂക്കിലെ ഗംഗോല്ലി മാര്‍ക്കറ്റില്‍ നിന്നാണ് മനോഹരമായ വീഡിയോ. രോഹിത് എന്ന യുവാവാണ് അമ്മയ്ക്ക് സര്‍പ്രൈസ് നല്‍കുന്നത്. രോഹിതിന്റെ അമ്മ ഗംഗോല്ലി മാര്‍ക്കറ്റില്‍ മീന്‍ വില്‍ക്കുകയാണ്. ദുബായില്‍ ജോലി ചെയ്യുന്ന രോഹിത് താന്‍ വരുന്ന വിവരം അമ്മയെ അറിയിച്ചിരുന്നില്ല. അമ്മയ്ക്ക് ഉഗ്രന്‍ സര്‍പ്രൈസ് നല്‍കണം എന്നായിരുന്നു രോഹിത്തിന്. നാട്ടില്‍ എത്തിയ രോഹിത് അമ്മ മീന്‍ വില്‍ക്കുന്ന മാര്‍ക്കറ്റിലേക്ക് എത്തുന്നു. മീന്‍ വാങ്ങാന്‍ വന്ന ആളെ പോലെ മീന്‍ നോക്കുകയും വിലയെക്കുറിച്ച് ചോദിക്കുകയും ചെയ്യുന്നു. തൂവാലയും സണ്‍ഗ്ലാസും ഉപയോഗിച്ച് രോഹിത് മുഖം മറച്ചിരുന്നു. അമ്മയോട് മീനിന്റെ നിരക്ക് ചോദിച്ചു. ആദ്യം രോഹിത്തിനെ തിരിച്ചറിയാന്‍ കഴിയാതെ, അമ്മ രോഹിത്തിനോട് സംസാരിക്കുകയും മീന്‍ എടുത്ത് നല്‍കുകയും ചെയ്യുന്നു. കുറച്ച് മിനിറ്റുകള്‍ക്ക് ശേഷം. അമ്മയ്ക്ക് ഒരു സംശയം തോന്നുന്നു.
എന്നാല്‍ ഉടനെ തന്നെ യുവാവിന്റ മുഖത്തെ തൂവാലയും ഗ്ലാസും അമ്മ തന്നെ മാറ്റുന്നു. മകനെ കണ്ട ഉടന്‍ അമ്മയുടെ കണ്ണ് നിറയുന്നു. അമ്മ കരയുന്നുത് കണ്ട ഉടന്‍ രോഹിത്ത് അമ്മയെ കെട്ടിപ്പിടിക്കുന്നു. നിരവധിപേരാണ് ഈ വീഡിയോ ഇതിനകം കണ്ടിരിക്കുന്നത്. കമന്റുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. മകനെ കണ്ടപ്പോള്‍ ഉള്ള അമ്മയുടെ കണ്ണീരില്‍ നിന്ന് നമുക്ക് മനസ്സിലാക്കാം അമ്മയും മകനും തമ്മില്‍ ഉള്ള സ്നേഹം. ഈ വീഡിയോ കണ്ടപ്പോള്‍ ഹൃദയം നിറഞ്ഞു ആ അമ്മ കഷ്ടപ്പെട്ട് വളര്‍ത്തിയാണ് മകന് വലിയ നിലയില്‍ എത്തിച്ചതെന്ന് ഈ വീഡിയോ കാണുമ്പോള്‍ മനസ്സിലാകും, എന്നാണ് മറ്റൊരാള്‍ കുറിച്ചത്. ആ അമ്മ എന്തൊരു ഭാഗ്യം ചെയ്ത് ആളാണ്, എന്തൊരു സ്നേഹമുള്ള മകനാണ്, ഒരാള്‍ കുറിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *