sharjah municipality : പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും മരങ്ങളും നിറഞ്ഞ് ഹരിതാഭ സുന്ദരിയായി ഷാര്‍ജ - Pravasi Vartha UAE

sharjah municipality : പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും മരങ്ങളും നിറഞ്ഞ് ഹരിതാഭ സുന്ദരിയായി ഷാര്‍ജ

പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും മരങ്ങളും നിറഞ്ഞ് ഹരിതാഭ സുന്ദരിയായി ഷാര്‍ജ. പൂന്തോട്ടങ്ങളും പുല്‍ത്തകിടികളും മരങ്ങളും ഉള്‍പ്പടെ ഷാര്‍ജയില്‍ 2.2 കോടി ചതുരശ്ര മീറ്ററിലേറെ പ്രദേശം പച്ചപ്പണിഞ്ഞു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 നിലവില്‍ 68 പൂന്തോട്ടങ്ങളാണ് മുനിസിപ്പാലിറ്റിയുടെ മേല്‍നോട്ടത്തിലുള്ളത്. എമിറേറ്റിലെ ഹരിത പ്രദേശങ്ങള്‍ പ്രതിവര്‍ഷം 12 ശതമാനം വര്‍ധിക്കുന്നുണ്ടെന്ന് ഷാര്‍ജ മുനിസിപ്പാലിറ്റി sharjah municipality അധികൃതര്‍ അറിയിച്ചു.
വെള്ളം പാഴാക്കുന്നത് ഒഴിവാക്കാനായി സ്മാര്‍ട്ട് ജലസേചന സംവിധാനങ്ങളാണ് പ്രയോജനപ്പെടുത്തുന്നതെന്ന് ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി ഡയറക്ടര്‍-ജനറല്‍ ഒബൈദ് സഈദ് അല്‍ തുനജി പറഞ്ഞു. പൂന്തോട്ടങ്ങളിലും പുല്‍ത്തകിടികളിലും ജല ഉപയോഗം കാര്യക്ഷമമായി നിരീക്ഷിക്കാനും പാഴാക്കല്‍ കുറയ്ക്കാനും നൂതന സംവിധാനങ്ങളിലൂടെ സാധിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞവര്‍ഷം മുനിസിപ്പല്‍ നഴ്സറികളില്‍ 1.7 കോടി പൂക്കള്‍ ഉത്പാദിപ്പിച്ചു. മലിനജല പദ്ധതികള്‍ കൃത്യമായി പരിപാലിക്കുകയും വികസിപ്പിക്കുകയും ചെയ്യുന്നുണ്ട്. മുനിസിപ്പാലിറ്റിയുടെ മലിനജലശുദ്ധീകരണ പ്ലാന്റുകള്‍ മുഖേന പ്രതിവര്‍ഷം 7.2 കോടി ക്യൂബിക് മീറ്ററിലേറെ ജലം ശുദ്ധീകരിക്കുകയും കാര്‍ഷിക പദ്ധതികള്‍ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു.
മികച്ച മാലിന്യസംസ്‌കരണ രീതികള്‍ പിന്തുടര്‍ന്നുകൊണ്ടാണ് ഗുണമേന്മയുള്ള ജൈവവളങ്ങള്‍ ഉത്പാദിക്കുന്നത്. കഴിഞ്ഞ വര്‍ഷം മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഫാക്ടറിയില്‍ 78,000 ടണ്‍ ജൈവവളം ഉത്പാദിപ്പിച്ചു. പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിലും അധികൃതര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. എമിറേറ്റിലെ ഒട്ടേറെ പാര്‍ക്കുകളില്‍ സൗരോര്‍ജമാണ് ഉപയോഗിക്കുന്നത്. കാര്‍ബണ്‍ പുറന്തള്ളല്‍ കുറയ്ക്കാനായി വാഹനങ്ങളില്‍ ആഡ്ബ്ലൂ സാങ്കേതികവിദ്യയും ഉപയോഗിക്കുന്നുണ്ട്.
പരിസ്ഥിതി സൗഹൃദ പദ്ധതികള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പൂന്തോട്ടങ്ങളിലും ലൈബ്രറികളിലും പുനരുപയോഗവസ്തുക്കള്‍ വലിയ തോതില്‍ ഉപയോഗിച്ചിട്ടുണ്ട്. ഉപയോഗശൂന്യമായ ടയറുകളില്‍ ഗതാഗത നിര്‍ദേശങ്ങള്‍ രേഖപ്പെടുത്തുന്നത് ഇതിന് ഉദാഹരണമാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *