പ്രവാസി മലയാളി യുവാവ് യുഎഇയില്‍ അന്തരിച്ചു. കണ്ണൂര്‍ പറശ്ശിനിക്കടവ് മന്നന്‍ വീട്ടില്‍ ജിജേഷ് (35) ആണ് expat മരിച്ചത്. ഷാര്‍ജയില്‍ ആയിരുന്നു അന്ത്യം. വിസിറ്റ് വിസയില്‍ യു.എ.ഇ യില്‍ എത്തിയ ഇദ്ദേഹം കഴിഞ്ഞ ജൂണില്‍ ഉണ്ടായ ഒരു അപകടത്തെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7 ചികില്‍സയിലായിരിക്കെ ചൊവ്വാഴ്ച്ച രാവിലെ മരണം സംഭവിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. പിതാവ് ജനാര്‍ദനന്‍ മന്നന്‍, മാതാവ് വനജ പുതിയ പുരയില്‍.