police യുഎഇ; കടലിൽ കുടുങ്ങിയവരെ രക്ഷിച്ച് അധികൃതർ. - Pravasi Vartha LIVING IN UAE

police യുഎഇ; കടലിൽ കുടുങ്ങിയവരെ രക്ഷിച്ച് അധികൃതർ.

കടലിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി police അധികൃതർ. എയർ സ്കീയിങ്ങിനിടെ കടലിൽ കുടുങ്ങിയവരെയാണ് ദുബായ് മറൈൻ പോലീസ് സംഘം രക്ഷപ്പെടുത്തിയത്. അടിയന്തരസഹായം അഭ്യർഥിച്ചുള്ള ഫോൺവിളി ലഭിച്ചയുടനെ പട്രോളിങ് സംഘം രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ബീച്ചുകളിലെ സുരക്ഷാ പട്രോളിങ് ഉദ്യോഗസ്ഥരുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇവരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതെന്ന് പോർട്‌സ് പോലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രിഗേഡിയർ ഡോ. ഹസ്സൻ സുഹൈൽ അൽ സുവൈദി പറഞ്ഞു. ആഞ്ഞടിച്ച തിരമാലകൾക്കും കാറ്റിനുമിടയിൽനിന്ന് അതിസാഹസികമായാണ് മൂവരെയും കരയിലേക്കെത്തിച്ചത്. കരയിലെത്തിച്ച ഇവർക്ക് അടിയന്തര വൈദ്യസഹായം ലഭ്യമാക്കാനായി ആശുപത്രിയിലേക്ക് മാറ്റിയതായും അൽ സുവൈദി പറഞ്ഞു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

Related Posts

Leave a Reply

Your email address will not be published. Required fields are marked *