police check യുഎഇയിൽ അനധികൃത മസാജിങ് നടത്തിയ ഒരാളെ പിടികൂടി പോലീസ്.. - Pravasi Vartha UAE

police check യുഎഇയിൽ അനധികൃത മസാജിങ് നടത്തിയ ഒരാളെ പിടികൂടി പോലീസ്..

യുഎഇയിൽ അനധികൃത മസാജിങ് സേവനങ്ങൾ നൽകി വന്ന അറബ് വംശജനെ police check പോലീസ് പിടികൂടി. അനധികൃതമായി മസാജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുകയും അതിലൂടെ, സ്ത്രീകളെ ഭീഷണിപ്പെടുത്തുകയും ചെയ്തതിനാലാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. 100 ദിർഹത്തിന് സേവനം നൽകുമെന്നായിരുന്നു സാമൂഹിക മാധ്യമങ്ങളിലൂടെ ഇയാൾ വാഗ്ദാനം നൽകിയത്. ഇവർ പലപ്പോഴും ഉപഭോക്താക്കളെ കൊള്ളയടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തെരുവുകളിൽ വിസിറ്റിങ് കാർഡുകൾ വിതരണംചെയ്യുക, സാമൂഹിക മാധ്യമങ്ങളിലൂടെ അനധികൃത സേവനപരസ്യങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെക്കുറിച്ച് അധികാരികളെ അറിയിക്കണമെന്നും പോലീസ് ആവശ്യപ്പെട്ടു. ഇത്തരം അനധികൃത സേവനങ്ങൾ ഉപയോഗിക്കരുതെന്ന് പോലീസ് ആളുകളോട് നിർദേശിച്ചു. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അൽ നജീദ് സേവനത്തിലൂടെ (800151-ഫോൺ, 7999-എസ്.എം.എസ്.) അറിയിക്കാവുന്നതാണ്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

Related Posts

Leave a Reply

Your email address will not be published. Required fields are marked *