passportindia ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ: നടപടിക്രമങ്ങൾ സംബന്ധിച്ച് വ്യാപക പരാതി - Pravasi Vartha PRAVASI

passportindia ഇന്ത്യൻ പാസ്പോർട്ട് പുതുക്കൽ: നടപടിക്രമങ്ങൾ സംബന്ധിച്ച് വ്യാപക പരാതി

ഇന്ത്യൻ പാസ്പോർട്ട് passportindia പുതുക്കലുമായി ബന്ധപ്പെട്ട് വ്യാപക പരാതി. ഇന്ത്യൻ പാസ്പോർട്ടിന് അപേക്ഷിക്കാനും പുതുക്കാനും ഔദ്യോഗിക ഏജൻസിയിൽ ബുക്ക് ചെയ്യാൻ ശ്രമിച്ചാൽ സ്ലോട്ടുകൾ ലഭിക്കുന്നില്ല‌യെന്നാണ് ഉയരുന്ന പരാതി.എന്നാൽ, കൂടുതൽ ഫീസ് അടയ്ക്കേണ്ടുന്ന പ്രിമിയം ലോഞ്ച് സേവനത്തിന് അപേക്ഷിച്ചാൽ സ്ലോട്ട് ഇപ്പോഴും റെഡിയാണ്.പാസ്പോർട്ട് പുതുക്കാൻ ആവശ്യമായ രേഖകളുമായി മുൻകൂട്ടി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവർക്ക് സ്ലോട്ടുകൾ ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭിക്കുന്നതെന്ന് ഗ്ലോബൽ പ്രവാസി യൂണിയൻ ചെയർമാൻ അ‍ഡ്വ.ഫരീദ് പരാതിപ്പെട്ടു. എന്നാൽ പ്രീമിയം ലോഞ്ച് സേവനം നൽകി അധിക നിരക്ക് ഈടാക്കുന്നതിൽ അധികൃതർ അതീവ തത്പരരുമാണ്. ഇതാണ് ഇന്ന് യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന്. ഇതു സംബന്ധമായ പരാതികൾ അടുത്ത കാലത്തായി വർധിച്ചിട്ടുണ്ട്. ബിഎൽഎസ് ഇന്റർനാഷനൽ എന്ന ഏജൻസിക്കാണ് യുഎഇയിലെ പാസ്പോർട് അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഇന്ത്യൻ സർക്കാർ അംഗീകാരം നൽകിയിട്ടുള്ളത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

പ്രീമിയം ലോഞ്ച് ഉപയോഗപ്പെടുത്താൻ വേണ്ടി സാധാരണ സ്ലോട്ടുകൾ പരിമിതപ്പെടുത്തുന്നതായാണ് ആരോപണം. ഇത് ശരാശരി പ്രവാസികൾക്ക് ഏറെ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയും ചെയ്യുന്നു. ഇന്ത്യയിൽ പാസ്പോർട് പുതുക്കുമ്പോൾ ഈടാക്കുന്നതിന്റെ അഞ്ച് ഇരട്ടിയോളം തുകയാണ് വിദേശത്ത് പാസ്പോർട് പുതുക്കാനായി നൽകേണ്ടി വരുന്നത്. ഇതിന്റെ കൂടെയാണ് സ്ലോട്ട് കുറവ് കാരണം സാധാരണക്കാരെ പ്രിമിയം ലോഞ്ച് ഉപോയോഗിക്കാൻ നിർബന്ധിതരാക്കുന്നത്. 2012ൽ ആരംഭിച്ച പ്രിമിയം ലോഞ്ചിൽ സർവീസ് നിരക്ക് മാത്രം 225 ദിർഹമാണ്. കൂടാതെ, ഓരോ രേഖകളും അറ്റസ്റ്റ് ചെയ്യാൻ 105 ദിർഹം വീതം നൽകണം. നാട്ടിൽ പുതുതായി പാസ്പോർട്ടിന് 3000 രൂപയാണ് ഫീസ്. പാസ്പോർട്ട് പുതുക്കാൻ ആകെ 1800 രൂപ നൽകിയാൽ മതി. എന്നാൽ യുഎഇയിൽ പുതിയ പാസ്പോർട്ടിന് 615 ദിർഹവും പുതുക്കാൻ 415 ദിർഹവും. ഇതിനുള്ള സ്ലോട്ട് ലഭിക്കാത്തതിനാലാണ് പ്രിമിയം ലോഞ്ചിൽ അപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്. ഇതിനാണ് 225 ദിർഹം എക്സ്ട്രാ നൽകേണ്ടിവരുന്നത്.

പാസ്പോർട്ടിന് ഓൺലൈനായി അപേക്ഷിക്കാൻ;-

പാസ്‌പോർട്ട് അപേക്ഷാ ഫോം http://embassy.passportindia.gov.in ഈ ലിങ്കിൽ ലഭ്യമാണ്. മുതിർന്നവർക്കുള്ള 36 പേജ് പാസ്പോർട്ടിന് 285 ദിർഹമാണ് നിരക്ക്. ഇവർക്ക് 60 പേജുള്ള ജംബോ പാസ്പോർട്ടിന് 380 ദിർഹവും. തത്കാൽ സേവനങ്ങൾക്ക് (36 പേജ്) 855 ദിർഹവും തത്കാൽ 60 പേജ് ജംബോയ്ക്ക് 950 ദിർഹവുമാണ് നിരക്ക്. സർവീസ് ചാർജായി 9 ദിർഹവും ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ടിലേക്ക് 8 ദിർഹവും അടയ്ക്കണം. 2 മുതൽ 30 ദിവസത്തിനുള്ളിൽ പാസ്പോർട് അപേക്ഷകളിന്മേൽ നടപടിയുണ്ടാകും. താൽക്കാലിക സേവനങ്ങൾക്ക് ചുരുങ്ങിയത് 2 പ്രവൃത്തി ദിവസം മതിയാകും. അനിവാര്യമായ വേരിഫിക്കേഷൻ അടിസ്ഥാനത്തിലാണ് ദിവസങ്ങൾ തീരുമാനിക്കുക.

അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ;-

സമീപകാലത്ത് എടുത്ത രണ്ടു ഫോട്ടോകൾ 51mm*51mm (മൂന്ന് മാസത്തിൽ കൂടുതൽ പഴയതാകരുത്). വെള്ള പശ്ചാത്തലത്തിൽ ചെവികൾ കാണുംവിധം, കണ്ണുകൾ തുറന്ന്, നെറ്റി മുതൽ താടി വരെ പൂർണമായി ദൃശ്യമാകുന്ന ഫോട്ടോ ആയിരിക്കണം. നിലവിലെ ഒറിജിനൽ ഇന്ത്യൻ പാസ്‌പോർട്ട്, പാസ്‌പോർട്ടിന്റെ ഫോട്ടോ കോപ്പി (എല്ലാ ഉപയോഗിച്ച പേജുകളും/ സ്റ്റാമ്പ് ചെയ്ത പേജുകളും/അംഗീകരിക്കപ്പെട്ട പേജുകളും യുഎഇ വീസ പേജുകളും ഉൾപ്പെടെ). കോൾ സെന്റർ–അബുദാബി: 04 387 5667, ദുബായ്: 04 387 5777, ഇ–മെയിൽ : [email protected].

Related Posts

Leave a Reply

Your email address will not be published. Required fields are marked *