palm jebel ali nakheel പാം ജബൽ അലിയിലെ ആദ്യ വസ്തുവകകൾ വിറ്റഴിച്ച് ദുബായ്; പ്ലോട്ട് വില എത്രയാണെന്നറിയാമോ ..? - Pravasi Vartha LIVING IN UAE

palm jebel ali nakheel പാം ജബൽ അലിയിലെ ആദ്യ വസ്തുവകകൾ വിറ്റഴിച്ച് ദുബായ്; പ്ലോട്ട് വില എത്രയാണെന്നറിയാമോ ..?

ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് പാം ജബൽ അലിയുടെ palm jebel ali nakheel ആദ്യ പ്രോപ്പർട്ടികളുടെ വിൽപ്പന നടത്തി. ഇത് എമിറേറ്റിലെ ഉയർന്ന നിലവാരത്തിലുള്ള ജീവിതമാഗ്രഹിക്കുന്നവരെ ലക്ഷ്യമിടുന്ന ലോകമെമ്പാടുമുള്ള കോടീശ്വരന്മാർക്കും ശതകോടീശ്വരന്മാർക്കും ആഡംബര ജീവിതംആഗ്രഹിക്കുന്നവർക്കും സ്വന്തമാക്കാവുന്ന ഒരിടമാണ്.  വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7

സെപ്റ്റംബർ പകുതിയോടെ പാമിൽ വില്ലകളുടെയും പ്ലോട്ടുകളുടെയും വിൽപ്പന ആരംഭിച്ചത്, മാസ്റ്റർ ഡെവലപ്പർ നഖീൽ പ്രോപ്പർട്ടീസ് ആണ്. പ്രോപ്പർട്ടി ബ്രോക്കർമാരിൽ നിന്നും നിക്ഷേപകരിൽ നിന്നും തന്നെ പ്രോപ്പർട്ടി ആവശ്യക്കാർ നിരവധി ആയിരുന്നു. അതുകൊണ്ടുതന്നെ; ലോഞ്ച് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആദ്യ സെറ്റ് റെസിഡൻഷ്യൽ വില്ലകൾ വിറ്റുതീർന്നു. സെപ്തംബർ 26 നാണ് കമ്പനി വില്ലകളുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. മൊത്തം 13.4 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന, പാം ജുമൈറയുടെ ഇരട്ടി വലിപ്പമുള്ള, പുത്തൻ പാം ജബൽ അലി ദുബായുടെ റിയൽ എസ്റ്റേറ്റ് വളർച്ചയിൽ ഒരു പ്രധാന നാഴികക്കല്ല് ആയി മാറും. 80-ലധികം ഹോട്ടലുകളും റിസോർട്ടുകളും ഇവിടെ പ്രവർത്തിക്കും.

ആദ്യത്തെ പ്ലോട്ടിന് 685.11 ചതുരശ്ര മീറ്റർ വിസ്തൃതിയുണ്ട്, ഒരു ചതുരശ്ര മീറ്ററിന് 28,431 ദിർഹം വിലയും 19.478 മില്യൺ ദിർഹവുമാണ്. 1,216 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള രണ്ടാമത്തെ വാണിജ്യ പ്ലോട്ട് പാം ജബൽ അലിയിൽ 30.328 ദശലക്ഷം ദിർഹത്തിന് വിറ്റു. ഒരു ചതുരശ്ര മീറ്ററിന് 24,940 ദിർഹമായിരുന്നു വില. 39 മില്യൺ ദിർഹം മുതൽ 62 മില്യൺ ദിർഹം വരെ റെസിഡൻഷ്യൽ പ്ലോട്ടുകൾ വിറ്റതായി സ്പ്രിംഗ്ഫീൽഡ് പ്രോപ്പർട്ടീസ് ചീഫ് എക്‌സിക്യൂട്ടീവ് ഫാറൂഖ് സയ്യിദ് പറഞ്ഞു. എമിറേറ്റിന്റെ പ്രോപ്പർട്ടി മാർക്കറ്റ് ഇടപാടുകളിൽ വൻ വർധന രേഖപ്പെടുത്തി. ഏറ്റവും പുതിയ ഡാറ്റ അനുസരിച്ച്, ഓഗസ്റ്റിൽ 11,818 റിയൽ എസ്റ്റേറ്റ് ഇടപാടുകൾ നടന്നു, 2022 ഓഗസ്റ്റിലെ 9,450 മായി താരതമ്യം ചെയ്യുമ്പോൾ വോളിയത്തിൽ 25 ശതമാനം വർദ്ധനവാണു കാണുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *