rak police : യുഎഇ: സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതിനായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി അധികൃതര്‍ - Pravasi Vartha UAE

rak police : യുഎഇ: സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതിനായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി അധികൃതര്‍

സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതിനായി അഭ്യാസ പ്രകടനങ്ങള്‍ നടത്തി അധികൃതര്‍. സുരക്ഷാ അധികാരികള്‍ അടുത്തിടെ റാസല്‍ ഖൈമയില്‍ rak police ഫീല്‍ഡ് എക്‌സര്‍സൈസ് നടത്തി. ബന്ദികളാക്കല്‍ സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതിലും സുരക്ഷാ നടപടികള്‍ കര്‍ശനമാക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഫീല്‍ഡ് എക്‌സര്‍സൈസ് സംഘടിപ്പിച്ചത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
എമിറേറ്റ് പോലീസിന്റെ ടാസ്‌ക് ഫോഴ്സ് അഡ്മിനിസ്ട്രേഷന്‍ സംഘടിപ്പിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്ത അഭ്യാസങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ റാസല്‍ഖൈമ പോലീസ് കമാന്‍ഡര്‍-ഇന്‍-ചീഫ് മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ അല്‍ നുഐമി എത്തിയിരുന്നു.
സ്ട്രീറ്റ് സെക്യൂരിറ്റി വെഹിക്കിള്‍സ് എഫ്സെഡ്ഇയുടെ പരിശീലന വില്ലേജിന്റെ ആസ്ഥാനത്താണ് അഭ്യാസം നടന്നത്. ഇവന്റുകള്‍ സുരക്ഷിതമാക്കി സേനയുടെ കഴിവുകള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് മേജര്‍ ജനറല്‍ അല്‍ നുഐമി പറഞ്ഞു. ബന്ദികളെടുക്കല്‍ പോലുള്ള ചില സാഹചര്യങ്ങള്‍ക്കായി പോലീസുകാരെ തയ്യാറാക്കുന്നതിനെ ചുറ്റിപ്പറ്റിയാണ് അഭ്യാസങ്ങള്‍ നടന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *