expat : ഗള്‍ഫില്‍ പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു - Pravasi Vartha PRAVASI

expat : ഗള്‍ഫില്‍ പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു

ഗള്‍ഫില്‍ പ്രവാസി മലയാളി ജോലിസ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു. പത്തനംതിട്ട ഉതിമൂട് താഴയില്‍ കുടുംബാംഗം ഏബ്രഹാം ടി വര്‍ഗീസ്(54) ആണ് expat ഹൃദയാഘാതം മൂലം അന്തരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ ജോലിസ്ഥലത്ത് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. ഭാര്യ: ലീന ഏബ്രഹാം സല്‍മാനിയ മെഡിക്കല്‍ കോളേജില്‍ നഴ്സാണ്. മക്കള്‍ അഖില്‍ ഏബ്രഹാം, അക്‌സ ഏബ്രഹാം(വിദ്യാര്‍ഥികള്‍ ) എന്നിവര്‍ നാട്ടിലാണുള്ളത്. റവ.ആന്റണി ടി. വര്‍ഗീസ് സഹോദരനാണ്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *