airplane cargo : യുഎഇയില്‍ ഇനി കുതിരകളെയും വിമാനമാര്‍ഗം കൊണ്ടുപോകാം; പുതിയസേവനം വരുന്നു - Pravasi Vartha UAE

airplane cargo : യുഎഇയില്‍ ഇനി കുതിരകളെയും വിമാനമാര്‍ഗം കൊണ്ടുപോകാം; പുതിയസേവനം വരുന്നു

യുഎഇയില്‍ ഇനി കുതിരകളെയും വിമാനമാര്‍ഗം കൊണ്ടുപോകാം.കുതിരകളെ വിമാനമാര്‍ഗം കൊണ്ടുപോകാനുള്ള പുതിയ സേവനത്തിന്റെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കി ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കാര്‍ഗോസെന്റര്‍ airplane cargo . എയര്‍ കാര്‍ഗോ നടപടിക്രമങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയസേവനം. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ഇതിലൂടെ രാജ്യത്തിനകത്തും വിദേശത്തേക്കും കുതിരകളെ കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ സുഗമമാക്കും. വിമാനത്താവളം വഴി കുതിരകളെ കൊണ്ടുപോകുന്നതിന് ഏറ്റവുംമികച്ച സൗകര്യങ്ങളും നൂതന ലോജിസ്റ്റിക് രീതികളുമാണ് വിമാനത്താവളത്തിലെ കാര്‍ഗോസെന്റര്‍ വാഗ്ദാനംചെയ്യുന്നത്. പ്രാദേശിക, അന്താരാഷ്ട്ര തലത്തില്‍ കുതിരപ്പന്തയം, കുതിരസവാരി എന്നിവയുടെ സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായാണിത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *