dubai official emblem : ദുബായ്ക്ക് ഔദ്യോഗിക ചിഹ്നം; പുതിയ നിയമം പ്രഖ്യാപിച്ച് ഭരണാധികാരി; ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ശിക്ഷ - Pravasi Vartha DUBAI

dubai official emblem : ദുബായ്ക്ക് ഔദ്യോഗിക ചിഹ്നം; പുതിയ നിയമം പ്രഖ്യാപിച്ച് ഭരണാധികാരി; ദുരുപയോഗം ചെയ്യുന്നവര്‍ക്ക് ശിക്ഷ

ഔദ്യോഗിക ചിഹ്നവുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ച് ദുബായ്. ഇന്ന് പ്രഖ്യാപിച്ച പുതിയ നിയമം അനുസരിച്ച് ദുബായ്ക്ക് അതിന്റേതായ പ്രത്യേക ചിഹ്നം ഉണ്ടായിരിക്കും. ‘എമിറേറ്റിന്റെ മൂല്യങ്ങളും തത്വങ്ങളും പ്രതിഫലിപ്പിക്കുന്ന ഒന്ന്’ ആയിരിക്കും പ്രത്യേക ചിഹ്നം. ഈ ചിഹ്നം dubai official emblem ദുബായ് എമിറേറ്റിന്റെ സ്വത്താണ്, 2023 ലെ 17-ാം നമ്പര്‍ നിയമവും അതിന്റെ ചട്ടങ്ങളും അനുസരിച്ച് സംരക്ഷിക്കപ്പെടും. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ദുബായ് ഭരണാധികാരി എന്ന നിലയില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നിയമം പുറപ്പെടുവിച്ചത്. സര്‍ക്കാര്‍ സൗകര്യങ്ങളിലും രേഖകളിലും വെബ്സൈറ്റുകളിലും ഔദ്യോഗിക പരിപാടികളിലും ഈ ചിഹ്നം ഉപയോഗിക്കാം. ദുബായ് ഭരണാധികാരിയില്‍ നിന്നോ അദ്ദേഹത്തിന്റെ പ്രതിനിധിയില്‍ നിന്നോ മുന്‍കൂര്‍ അനുമതി വാങ്ങിയാല്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ചിഹ്നം ഉപയോഗിക്കാം.
ഉപയോഗിക്കുന്നതിന് മുന്‍കൂര്‍ അനുമതി നേടിയില്ലെങ്കില്‍, വ്യക്തികള്‍ 30 ദിവസത്തിനുള്ളില്‍ അതിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തണം. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിന് ആവശ്യമായ തീരുമാനങ്ങള്‍ ദുബായ് റൂളര്‍ കോര്‍ട്ട് ചെയര്‍മാന്‍ പുറപ്പെടുവിക്കും. ചിഹ്നം ദുരുപയോഗം ചെയ്യുന്നവര്‍ക്ക് മൂന്ന് മാസം മുതല്‍ അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കും. കൂടാതെ 100,000 ദിര്‍ഹം മുതല്‍ 500,000 ദിര്‍ഹം വരെ പിഴ ചുമത്താം.

Related Posts

Leave a Reply

Your email address will not be published. Required fields are marked *