ഐഫോണ്‍ വിദേശ രാജ്യത്ത് നിന്ന് വാങ്ങി ഇന്ത്യയില്‍ ഉപയോഗിക്കാനാണോ പ്ലാന്‍? വിദേശത്ത് പോയോ, അല്ലെങ്കില്‍ വിദേശത്ത് നിന്നും നാട്ടിലേക്ക് എത്തുന്നവര്‍ക്ക് പണം നല്‍കിയോ ഐഫോണ്‍ ,സ്വന്തമാക്കുന്നവരുടെ buy iphone എണ്ണം നമുക്കിടയില്‍ വര്‍ദ്ധിച്ച് വരികയാണ്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
ഐഫോണ്‍ സ്വന്തമാക്കാന്‍ ഒരുങ്ങുന്നവര്‍ക്ക് മുന്നിലെ ആദ്യത്തെ തടസമാണ് അതിന്റെ താങ്ങാനാവുന്നതിലും അധികമുള്ള വില. ഇന്ത്യയില്‍ നിന്നും വന്‍ തുക മുടക്കി സ്വന്തമാക്കാന്‍ കഴിയുന്ന മോഡലുകള്‍ പലപ്പോഴും ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളില്‍ നിന്നും താരതമ്യേന ഇന്ത്യയില്‍ നിന്നുള്ളതിനേക്കാള്‍ കുറഞ്ഞ വിലയില്‍ സ്വന്തമാക്കാന്‍ സാധിക്കും. ഇതൊക്കെയാണ് അത്തരത്തില്‍ ഐഫോണ്‍ വാങ്ങുന്നതിന്റെ കാരണങ്ങള്‍.
ഇന്ത്യന്‍ രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 15ന് ഏറ്റവും കുറഞ്ഞ വിലയുള്ളത് യു.എസിലാണ്. 799 ഡോളര്‍ 66,257.47 രൂപ. ഏകദേശം 13,000 രൂപയുടെ വ്യത്യാസം യു.എസിലേയും ഇന്ത്യയിലേയും ഐഫോണ്‍ 15 വിലയിലുണ്ട്. കാനഡയാണ് മറ്റൊരു രാജ്യം. 1129 ഡോളര്‍ അഥവാ 69,027.17 രൂപയാണ് ഇവിടുത്തെ വില. യു.എസില്‍ വില്‍ക്കുന്ന ഐഫോണില്‍ ഇസിം സൗകര്യം മാത്രമാണ് ഉണ്ടാവുക. ഇന്ത്യന്‍ ടെലികോം കമ്പനികള്‍ ഇസിം സേവനം വാഗ്ദാനം ചെയ്യുന്നുണ്ട്.മാത്രവുമല്ല ഇന്ത്യക്ക് പുറത്ത് നിന്ന് വാങ്ങിയ ഐഫോണുകള്‍ക്ക് ഇന്റര്‍നാഷണല്‍ വാറന്റി ലഭിക്കുന്നതിനാല്‍ റിപ്പയറിങിനും തടസങ്ങളുണ്ടാവില്ല.
വിദേശ രാജ്യങ്ങളില്‍ നിന്നും ഐഫോണ്‍ വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാങ്ങുന്ന രാജ്യത്തെ ഐഫോണുകളിലെ ഫീച്ചറുകള്‍ നിങ്ങള്‍ ഉപയോഗിക്കാന്‍ ഉദ്ധേശിക്കുന്ന രാജ്യത്ത് പ്രവര്‍ത്തന ക്ഷമമാണോ എന്ന് മനസിലാക്കിയിരിക്കണം. ഉദാഹരണത്തിന് എല്‍.ടി.ഇ സേവനം, ഫേസ് ടൈം മുതലായ ഫീച്ചറുകള്‍ എല്ലാ രാജ്യത്തേയും ഐഫോണുകളില്‍ ലഭ്യമല്ല.
ഫോണിലെ സോഫ്റ്റ്‌വെയറുകള്‍ എല്ലാ രാജ്യങ്ങളിലും ഒന്നായിരിക്കില്ലെന്ന് മനസിലാക്കുക, ഉദാഹരണത്തിന് യുഎസില്‍ നിന്നും വാങ്ങുന്ന ഫോണില്‍ ഇ-സിം മാത്രമെ ഉപയോഗിക്കാന്‍ സാധിക്കൂ. ഫിസിക്കല്‍ സിം സേവനങ്ങള്‍ ഇത്തരം ഫോണുകളില്‍ ലഭ്യമല്ല. എന്നാല്‍ ചൈനയില്‍ വില്‍ക്കപ്പെടുന്ന ഐഫോണുകളില്‍ രണ്ട് ഫിസിക്കല്‍ സിമ്മുകള്‍ വരെ ഇടാന്‍ സാധിക്കും.
ചില രാജ്യങ്ങളില്‍ നിന്നും വാങ്ങുന്ന ഫോണുകളില്‍ ആ ഫോണ്‍ ഇറക്കിയ രാജ്യത്തെ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളുടെ സിം മാത്രമെ ഉപയോഗിക്കാന്‍ സാധിക്കൂ. അത്തരം ഫോണുകള്‍ ഇന്ത്യയിലേക്ക് എത്തിച്ചാല്‍ ഇന്ത്യന്‍ സിം കാര്‍ഡുകള്‍ വര്‍ക്ക് ചെയ്യില്ല.
പിന്നീട് വിദേശത്ത് നിന്നും ഫോണ്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് മുന്നിലെ മറ്റൊരു തലവേദനയാണ് കസ്റ്റംസ് നികുതികള്‍. കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഒന്നിലേറെ ഐഫോണുകള്‍ കൊണ്ട് വന്നാല്‍ അമിത നികുതി അടക്കേണ്ടി വരും. പിന്നീട് വിദേശത്ത് നിന്നും വാങ്ങുന്ന ഐഫോണുകള്‍ക്ക് നിങ്ങള്‍ ഉപയോഗിക്കുന്ന രാജ്യത്ത് വാറന്റി ലഭിക്കുമോ എന്നും, സര്‍വീസ് മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് എന്നുമൊക്കെ അറിഞ്ഞതിന് ശേഷം മാത്രം ഫോണുകള്‍ വിദേശരാജ്യങ്ങളില്‍ നിന്നും വാങ്ങാന്‍ ശ്രമിക്കുക.