മഹാരാഷ്ട്രയിലെ നാസിക്കില്‍ സിഡ്കോ ഉത്തംനഗര്‍ പ്രദേശത്താണ് ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന മൊബൈല്‍ android phone ഫോണ്‍ പൊട്ടിത്തെറിച്ചു. സ്ഫോടനത്തില്‍ വീട് ഭാഗീകമായി തകര്‍ന്നു. ചാര്‍ജ് ചെയ്യാന്‍ വെച്ചിരുന്ന ഫോണിനോട് ചേര്‍ന്ന് ഒരു ഡിയോഡറന്റ് കുപ്പി വെച്ചിരുന്നു. ഇതായിരിക്കാം ഉഗ്രസ്ഫോടനം ഉണ്ടാവാന്‍ കാരണം എന്നാണ് സൂചന. സംഭവത്തിൽ, വീട്ടിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ ചില്ലുകള്‍ തകരുകയും ചെയ്തു. ഗുരുതരമായ പൊള്ളലേറ്റ വീട്ടിലെ അംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സമീപത്തെ വീടിന്റെ ചില്ലുകളും സ്ഫോടനത്തില്‍ തകര്‍ന്നിട്ടുണ്ട്. ബാറ്ററി അമിതമായി ചൂട് പിടിച്ചതാണോ പൊട്ടിത്തെറിക്ക് കാരണം എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
Home
INDIA
android phone ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന മൊബൈല്‍ പൊട്ടിത്തെറിച്ചു; വീട് ഭാഗീകമായി തകര്‍ന്നു; 3 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു..
Related Posts

aadhar card mobile number update : ഇനിയും ആധാര്‍ പുതുക്കിയില്ലേ?; സൗജന്യമായി അപ്ഡേറ്റ് ചെയ്യാന്‍ ഇപ്പോള്‍ അവസരം
