അബുദാബി : പ്രവാസികൾക്ക് ഇതാ ഒരു സന്തോഷ വാർത്ത, ഒമാൻ-അബുദാബി ബസ് സർവീസ് dubai bus transport തിരിച്ചു വരുന്നു. മസ്കത്ത് – അൽഐൻ– അബുദാബി റൂട്ടിലാണ് ബസ് സർവീസ് പുനരാരംഭിക്കുന്നത്. ഒക്‌ടോബർ ഒന്ന് മുതലാണ് ബസ് സർവീസുകൾ ആരംഭിക്കുന്നതെന്ന് ഒമാൻ ദേശീയ ഗതാഗത കമ്പനി, മൊവസലാത്ത് അറിയിച്ചു. ഒമാൻവഴി കേരളത്തിലേക്ക് ഇനി അധികം പണച്ചിലവില്ലാതെ യാത്ര ചെയ്യാനും ഇത് സഹായിക്കും. ഈ റൂട്ടിൽ വിമാനയാത്ര ചെയ്യുന്നതിലൂടെ , വിമാനനിരക്കു വർധനയിൽനിന്ന് രക്ഷപ്പെടാനും ഈയൊരു ബസ് സർവീസ് ഉപകരിക്കും. യുഎഇയിൽനിന്ന് കേരളത്തിലേക്കുള്ള നിരക്കിനെക്കാൾ കുറവാണ് ഒമാനിൽനിന്ന്. അതിനാൽ ഒമാനിലേക്കു ബസിൽ പോയി അവിടന്ന് വിമാനത്തിൽ പോകാനും ഇതുവഴി സാധിക്കും. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7
യുഎഇ–ഒമാൻ അതിർത്തിയായ ബുറൈമി വഴിയാകും സർവീസുകൾ. ഈ സർവീസ് ഉപയോഗിച്ച് യുഎഇയിൽനിന്ന് ബസ് മാർഗം ഒമാനിലെത്തി അവിടുന്ന് വിമാനത്തിൽ കേരളത്തിലേക്ക് കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനാകും. മസ്‌കത്തിലെ അസൈബ സ്റ്റേഷനിൽനിന്നു പുറപ്പെടുന്ന ബസ് ബുറൈമി അതിർത്തി ചെക്ക് പോസ്റ്റിലെ പരിശോധന കഴിഞ്ഞ് അൽഐനിലെത്തുമ്പോൾ ആറര മണിക്കൂറെടുക്കും. അബുദാബിയിലേക്കുള്ള ബസ് സർവീസിന്റെ യാത്രാദൈർഘ്യം 9.10 മണിക്കൂർ ആണ്.
ആശ്വാസ നടപടി കുറഞ്ഞ സർവീസുകളും ഉയർന്ന നിരക്കും മൂലം ഒമാൻ–യുഎഇ ബസ് യാത്രക്കാർ പ്രയാസം നേരിടുന്ന ഘട്ടത്തിൽ പൊതുഗതാഗത ബസ് സർവീസ് ജനങ്ങൾക്ക് ആശ്വാസം പകരും. നിലവിൽ സ്വകാര്യ ബസുകൾ മാത്രമാണ് ഇരുരാജ്യങ്ങൾക്കുമിടയിൽ സർവീസ് നടത്തുന്നത്. കോവിഡിനുശേഷം സർവീസുകളുടെ എണ്ണം ഗണ്യമായി കുറഞ്ഞത് യാത്രക്കാർക്ക് തിരിച്ചടിയായിരുന്നു. ടിക്കറ്റ് നിരക്ക് അൽഐനിലേക്ക് 8.500 ഒമാൻ റിയാലും അബുദാബിയിലേക്ക് 11.500 റിയാലുമാണ് (109 ദിർഹം) ടിക്കറ്റ് നിരക്ക്. സ്വകാര്യ ബസ് കമ്പനി മസ്‌കത്തിൽ നിന്ന് ദുബായിലേക്ക് 10 റിയാലാണ് ഈടാക്കുന്നത്.
ടിക്കറ്റ് ബുക്കിങ് മൊവസലാത്തിന്റെ വെബ്സൈറ്റ് (www.mwasalat.om) വഴിയോ ക്യുആർ കോഡ് സ്കാൻ ചെയ്തോ ടിക്കറ്റ് ബുക്ക് ചെയ്യാം. വിവരങ്ങൾക്ക് വിളിക്കാം 1551. ബാഗേജ് ബസ് യാത്രക്കാർക്ക് 7 കിലോ ഹാൻഡ് ബാഗേജും 23 കിലോ ലഗേജും കൊണ്ടുപോകാൻ അനുമതിയുണ്ട്. ഇതു ഒമാൻ വഴി കേരളത്തിലേക്കു പോകാൻ ആഗ്രഹിക്കുന്നവർക്കും അനുഗ്രഹമാകും.