ദുബൈയിലേക്കു പോകുകയായിരുന്ന വിമാനത്തിൻറെ കാർഗോ ഹോളിൽ പുക കണ്ടതിനെ തുടർന്ന് വിമാനം അടിയന്തിരമായി താഴെയിറക്കി. എയർ ഇന്ത്യ വിമാനമാണ് കണ്ണൂരിൽ ഇറക്കിയത്. ഇന്ന് രാവിലെ കോഴിക്കോട് നിന്നും ദുബൈയിലേക്ക് പുറപ്പെട്ട വിമാനമാണ് കണ്ണൂർ വിമാനത്താവളത്തിൽ ഇറക്കിയത്. യാത്രക്കാരെ വിമാനത്തിൽ നിന്ന് പുറത്തിറക്കിയെന്നും നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവള അധികൃതർ അറിയിച്ചു. കോഴിക്കോട് വിമാനത്താവളത്തിലെ ചില റൺവേകളിൽ പണി നടക്കുന്നതിനാലാണ് കണ്ണൂരിൽ വിമാനം ഇറക്കേണ്ടി വന്നത്. വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HvtDqiz0DSf73aDUi6ujV7