വിസയുമായി ബന്ധപ്പെട്ട് ഇന്ത്യ കടുത്ത നടപടിയിലേക്ക്. ഇന്ത്യ- കാനഡ നയതന്ത്ര ബന്ധം കൂടുതല്‍ വഷളായി. കനേഡിയന്‍ പൗരന്‍മാര്‍ക്ക് വീസ indian visa നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തി വച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Kf03RrxIWJ44wZVvZusmAF ജസ്റ്റിന്‍ ട്രൂഡോയുടെ ഖലിസ്ഥാന്‍ പ്രേമം ഇന്ത്യ – കാനഡ നയതന്ത്ര ബന്ധത്തെ ചരിത്രത്തില്‍ ഏറ്റവും മോശം നിലയിലെത്തിച്ചിരിക്കുന്നു. കനേഡിയന്‍ പൗരന്‍മാര്‍ക്ക് വീസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതമായി നിര്‍ത്തിവച്ചു. ഇന്ത്യന്‍ വീസക്ക് അപേക്ഷിച്ചിരിക്കുന്നവരില്‍ ഭൂരിഭാഗവും വിനോദസഞ്ചാരികളാണ്.
കാനഡ ഇതേരീതിയില്‍ പ്രതികരിച്ചാല്‍ വിദ്യാഭ്യാസത്തിനും കുടിയേറ്റത്തിനും കാത്തിരിക്കുന്ന മലയാളികളടക്കമുള്ളവര്‍ക്ക് തിരിച്ചടിയാകും. എന്നാല്‍ ഇന്ത്യന്‍ കുടിയേറ്റമാണ് കനേഡിയന്‍ സമ്പദ് വ്യസ്ഥയുടെ കരുത്തെന്നതിനാല്‍ തിടുക്കപ്പെട്ട് ട്രൂഡോ സര്‍ക്കാര്‍ അതിന് തുനിഞ്ഞേക്കില്ല. കാനഡയിലേക്ക് കുടിയേറുന്ന അഞ്ചിലൊരാള്‍ ഇന്ത്യക്കാരനാണെന്നാണ് കണക്ക്.
ഇതിനിടെയാണ് കാനഡയിലെ വിന്നിപെഗില്‍ എന്‍ഐഎ തേടുന്ന ഖലിസ്ഥാന്‍ ഭീകരന്‍ സുഖ്ദൂല്‍ സിങ് എന്ന സുഖ ദുനെകെആണ് കൊല്ലപ്പെട്ടത്. ഇരു സംഘങ്ങള്‍ തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് മരണം. 2017ല്‍ വ്യാജയാത്ര രേഖകളുണ്ടാക്കി കാനഡയിലേയ്ക്ക് കടന്ന സുഖക്കെതിരെ രാജ്യത്ത് നിരവധി കേസുകളുണ്ട്. ഖലിസ്ഥന്‍ ടൈഗര്‍ ഫോഴ്‌സ് തലവന്‍ അര്‍ഷീദ് സിങ്ങിന്റെ വലംകൈ ആയ സുഖയെ വിട്ട് തരണം എന്ന് ഇന്ത്യ പല തവണ ആവശ്യപ്പെട്ടിരുന്നു.