
expatriates : യുഎഇയിലെ എണ്ണ ടാങ്ക് അപകടം; മരണപ്പെട്ട പ്രവാസിയുടെ മൃതദേഹം നാട്ടിലേക്ക് അയച്ചു
യുഎഇയിലെ എണ്ണ ടാങ്ക് അപകടത്തില്‍ മരിച്ച പ്രവാസിയുടെ expatriates മൃതദേഹം നാട്ടിലേക്ക് അയച്ചു. കഴിഞ്ഞദിവസം അജ്മാനില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് ഹസന്‍ (26) കൊല്ലപ്പെട്ടിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs മൃതദേഹം ശനിയാഴ്ച പുലര്‍ച്ചെയുള്ള എമിറേറ്റ്‌സ് എയര്‍ലൈന്‍സില്‍ നാട്ടിലേക്ക് കൊണ്ടുപോയി. അജ്മാനിലെ ജറഫ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ എണ്ണടാങ്ക് വെല്‍ഡിങ് ജോലിക്കിടെയാണ് അപകടം നടന്നത്. അപകടത്തില്‍ രണ്ട് ബംഗ്ലാദേശ് സ്വദേശികള്‍ മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മതിയായ സുരക്ഷകള്‍ ഇല്ലാത്തതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
Comments (0)