
dubai international airport terminal 1 : ദുബായ് വിമാനത്താവളം ടെര്‍മിനല്‍ ഒന്നിലെ പ്രവേശനം സംബന്ധിച്ച് അറിയിപ്പുമായി അധികൃതര്‍
ദുബായ് വിമാനത്താവളം ടെര്‍മിനല്‍ ഒന്നിലെ പ്രവേശനം സംബന്ധിച്ച് അറിയിപ്പുമായി അധികൃതര്‍. ദുബായ് രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ 1ല്‍ dubai international airport terminal 1 യാത്രക്കാര്‍ ഇറങ്ങി വരുന്ന സ്ഥലത്തേക്ക് ടാക്‌സികള്‍ക്കും സര്‍ക്കാര്‍ അംഗീകൃത വാഹനങ്ങള്‍ക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്കിങ് ടെര്‍മിനലില്‍ നിര്‍ത്തണം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs സ്വകാര്യ വാഹനങ്ങളില്‍ ടെര്‍മിനലിനു മുന്നിലെത്തി യാത്രക്കാരെ കയറ്റാന്‍ ഇനി കഴിയില്ല. കാര്‍ പാര്‍ക്ക് എ – പ്രീമിയം, ബി – ഇക്കോണമി എന്നിവയാണ് ടെര്‍മിനല്‍ ഒന്നിലുള്ളത്. അല്ലെങ്കില്‍ വാലെ പാര്‍ക്കിങ്ങിനു വണ്ടികള്‍ നല്‍കാം.
കാര്‍ പാര്‍ക്ക് എയില്‍ നിന്ന് നടന്നാല്‍ 5 മിനിറ്റില്‍ ടെര്‍മിനല്‍ ഒന്നിലെത്താം. ഇവിടത്തെ പാര്‍ക്കിങ് നിരക്ക് – 5 മിനിറ്റ് 5 ദിര്‍ഹം, 15 മിനിറ്റ് 15 ദിര്‍ഹം, 30 മിനിറ്റ് 30 ദിര്‍ഹം. രണ്ടു മണിക്കൂര്‍ വരെ 40 ദിര്‍ഹം, 3 മണിക്കൂര്‍ 55 ദിര്‍ഹം 4 മണിക്കൂര്‍ 65 ദിര്‍ഹം, ഒരു ദിവസം 125 ദിര്‍ഹം, അതിനു ശേഷമുള്ള ഓരോ ദിവസവും 100 ദിര്‍ഹം. കാര്‍ പാര്‍ക്ക് ബിയില്‍ നിന്ന് 10 മിനിറ്റ് നടന്നാല്‍ ടെര്‍മിനല്‍ ഒന്നിലെത്താം. പാര്‍ക്കിങ് നിരക്ക്- ഒരു മണിക്കൂര്‍ 25 ദിര്‍ഹം, 2 മണിക്കൂര്‍ 30 ദിര്‍ഹം, 3 മണിക്കൂര്‍ 35 ദിര്‍ഹം, 4 മണിക്കൂര്‍ 45 ദിര്‍ഹം, ഒരു ദിവസം 85 ദിര്‍ഹം, അധികമായി ഇടുന്ന ഓരോ ദിവസവും 75 ദിര്‍ഹം. യാത്രക്കാര്‍ ഇത്തരം അറിയിപ്പുകള്‍ അറിഞ്ഞിരിക്കുകയും മുഖവിലയ്ക്ക് എടുക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
Comments (0)