
artificial intelligence centre : പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ യുഎഇയില്‍ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്
യുഎഇയില്‍ സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനം ആരംഭിച്ചു. പൊതുജനങ്ങള്‍ക്ക് സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന നിര്‍മിത ബുദ്ധി കേന്ദ്രം (ദുബായ് സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) artificial intelligence centre ആണ് യുഎഇയില്‍ ആരംഭിച്ചിരിക്കുന്നത്. ദുബായ് എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹമ്ദാന്‍ ബിന്‍ മുഹമ്മദബിന്‍ റാഷിദ് ആല്‍ മക്തൂം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs
നിര്‍മിത ബുദ്ധിയും മറ്റു സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തി പൊതുജന സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്ന ലോക ശക്തിയാവുകയെന്നതാണ് ദുബായുടെ ലക്ഷ്യമെന്ന് ശൈഖ് ഹമ്ദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദആല്‍ മക്തൂം പറഞ്ഞു. സര്‍ക്കാറിന് നൂതനപദ്ധതികള്‍ വികസിപ്പിക്കാനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലേക്കുള്ള മാറ്റം ത്വരിതപ്പെടുത്താനും പ്രാപ്തമാക്കാന്‍ സഹായിക്കുന്ന നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാന്‍ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും ടാസ്്ക ഫോഴ്‌സിന് രൂപം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രധാന അതോറിറ്റികളുമായി സഹകരിച്ച് ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍, ദുബായ് ഇലക്ട്രിസിറ്റി ആന്‍ഡവാട്ടര്‍ അതോറിറ്റി, ദുബായ് മീഡിയ കൗണ്‍സില്‍, ദുബായ് ഡിജിറ്റല്‍ അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ ദുബായ് സെന്റര്‍ ഫോര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും. ആരോഗ്യം, ഗതാഗതം, പുനരുപയോഗ ഊര്‍ജം എന്നീ സുപ്രധാന മേഖലകള്‍ക്കായി നിര്‍മിത ബുദ്ധി ഉപയോഗിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമാണ് പുതിയ പദ്ധതി നടപ്പിലാക്കുന്നത്.
Comments (0)