
recruitment specialist : യുഎഇ: സ്വകാര്യ കമ്പനികളുടെ 100 ദിവസത്തെ ഓപ്പണ്‍ റിക്രൂട്ട്മെന്റ്; നിരവധി പേര്‍ക്ക് ജോലി ലഭിച്ചു
യു.എ.ഇ.യിലുടനീളമുള്ള 340-ലധികം സ്വകാര്യ കമ്പനികള്‍ ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ് എമിറേറ്റൈസേഷന്‍ (മൊഹ്രെ) സംഘടിപ്പിച്ച 100 റിക്രൂട്ട്മെന്റ് ഓപ്പണ്‍ ഡേകളില്‍ പങ്കെടുത്തു. മൊഹ്രെ ജനുവരി മുതല്‍ മെയ് വരെ നടത്തിയ ഈ പരിപാടികളിലൂടെ യുവ എമിറാത്തികള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ recruitment specialist നേടാന്‍ കഴിഞ്ഞു, അവരില്‍ പലരും ജോലിയില്‍ പ്രവേശിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs
പ്രാദേശിക ഹ്യൂമന്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്റുകള്‍, യുഎഇയിലുടനീളമുള്ള മജലിസ്, ഹയര്‍ കോളേജ് ഓഫ് ടെക്നോളജി, സായിദ് യൂണിവേഴ്സിറ്റി, യൂണിവേഴ്സിറ്റി ഓഫ് ദുബായ്, ഫാത്തിമ കോളേജ് ഓഫ് ഹെല്‍ത്ത് സയന്‍സസ് എന്നിവയുമായി സഹകരിച്ചാണ് ഓപ്പണ്‍ ഡേകള്‍ സംഘടിപ്പിച്ചത്.
”സ്വകാര്യ മേഖലയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന റിക്രൂട്ട്മെന്റ് ഓപ്പണ്‍ ഡേകള്‍, ഒഴിവുകള്‍ അടിസ്ഥാനമാക്കി ഉടനടി തൊഴില്‍ അഭിമുഖങ്ങള്‍ സംഘടിപ്പിച്ച് എമിറാത്തികളുടെ തൊഴില്‍ സുഗമമാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.’ മൊഹ്രെയിലെ നാഷണല്‍ ഹ്യൂമന്‍ റിസോഴ്സ് എംപ്ലോയ്മെന്റ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഫരീദ അല്‍ അലി പറഞ്ഞു.
ഫരീദ അല്‍ അലി പറയുന്നതനുസരിച്ച്, ഓപ്പണ്‍ ഡേകള്‍ക്കായുള്ള വര്‍ദ്ധിച്ചുവരുന്ന ഡിമാന്‍ഡ്, യുഎഇതൊഴില്‍ വിപണിയില്‍ തങ്ങളുടെ മികച്ച കഴിവുകള്‍ സംഭാവന ചെയ്യാനും അവരുടെ സ്ഥാനം മെച്ചപ്പെടുത്താനുമുള്ള യുവ എമിറേറ്റുകളെ അനുവദിക്കുന്നു..
മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം, 2023 മെയ് അവസാനത്തോടെ, സ്വകാര്യ മേഖലയിലെ എല്ലാ മേഖലകളിലുമായി 16,000 സ്ഥാപനങ്ങളിലായി 68,000-ത്തിലധികം യുഎഇ പൗരന്മാര്‍ ജോലി ചെയ്യുന്നുണ്ട്.
Comments (0)