
federal authority : യുഎഇ തൊഴില്‍ സമയത്തിലെ മാറ്റം: പ്രചരിക്കുന്ന വാര്‍ത്തകളില്‍ വിശദീകരണവുമായി അതോറിറ്റി
യുഎഇ തൊഴില്‍ സമയത്തിലെ മാറ്റംസംബന്ധിച്ച് ചില വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. അവയില്‍ വിശദീകരണവുമായി ഫെഡറല്‍ അതോറിറ്റി federal authority രംഗത്ത്. ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ തൊഴില്‍സമയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് (എഫ്.എ.എച്ച്.ആര്‍.) വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ചില പ്രാദേശികമാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ മുന്‍നിര്‍ത്തിയാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. അതോറിറ്റിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് ഔദ്യോഗികസ്രോതസ്സുകള്‍ മാത്രം ആശ്രയിക്കണമെന്നും അധികൃതര്‍ ഓര്‍മിപ്പിച്ചു. അടുത്തമാസം ഒന്നിനകം ജീവനക്കാരുടെ തൊഴില്‍സമയത്തില്‍ മാറ്റമുണ്ടാകുമെന്ന തരത്തിലുള്ള വാര്‍ത്തയാണ് പ്രചരിക്കുന്നത്.
Comments (0)