
uae ncm : യുഎഇയുടെ അതിര്‍ത്തിയില്‍ ഭൂചലനം രേഖപ്പെടുത്തി
യുഎഇയുടെ അതിര്‍ത്തിയില്‍ നേരിയ ഭൂചലനം രേഖപ്പെടുത്തിയതായി എന്‍സിഎം അറിയിച്ചു. നാഷണല്‍ സെന്റര്‍ മെറ്റീരിയോളജി (എന്‍സിഎം) uae ncm പുറത്തിറക്കിയ പ്രസ്താവനയില്‍ രാത്രി യുഎഇയിലെ അല്‍ ഫായി മേഖലയില്‍ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി വ്യക്തമാക്കുന്നു. യുഎഇ-ഒമാന്‍ അതിര്‍ത്തിയില്‍ രാത്രി 11.29നാണ് ചെറിയ ഭൂചലനം രേഖപ്പെടുത്തിയതെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/DrFcDKwDCMc8nJ8PGx08bs
യുഎഇ നിവാസികള്‍ ഭൂകമ്പത്തെക്കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. ‘യുഎഇയില്‍ കുറഞ്ഞതോ മിതമായതോ ആയ ഭൂകമ്പം ഉണ്ടാകാറുണ്ട്. നമ്മള്‍ സജീവമായ ഭൂകമ്പ വലയത്തിലല്ല, അതിനാല്‍ സുരക്ഷിതരാണ്. ‘ എന്‍സിഎമ്മിലെ സീസ്മോളജി വകുപ്പ് ഡയറക്ടര്‍ ഖലീഫ അല്‍ എബ്രി മുന്‍ പറഞ്ഞിരുന്നു.
‘രാജ്യത്ത് ഒരു വര്‍ഷത്തില്‍ രണ്ട് മുതല്‍ മൂന്ന് വരെ ഇടയ്ക്കിടെ ഭൂചലനങ്ങള്‍ ഉണ്ടാകാറുണ്ട്. ആളുകള്‍ക്ക് ഈ ഭൂചലനങ്ങളില്‍ ഭൂരിഭാഗവും അനുഭവപ്പെടില്ല, അവ സെന്‍സറുകള്‍ വഴി മാത്രമേ കണ്ടെത്തുന്നുള്ളൂ. ഈ ഭൂചലനങ്ങളെല്ലാം കെട്ടിടങ്ങളെയോ (രാജ്യത്തെ) അടിസ്ഥാന സൗകര്യങ്ങളെയോ ബാധിക്കില്ല.’ അദ്ദേഹം വ്യക്തമാക്കി.
Comments (0)