big lottary മാസതവണകളായി ഇനി ലോട്ടറിയും : മാസം 5 ലക്ഷം വീതം സമ്മാനത്തുക ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ .. - Pravasi Vartha Uncategorized
Posted By suhaila Posted On

big lottary മാസതവണകളായി ഇനി ലോട്ടറിയും : മാസം 5 ലക്ഷം വീതം സമ്മാനത്തുക ലഭിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ ..

അബുദാബി: ഒട്ടനവധി ആളുകളുടെ ജീവിതം പച്ചപിടിപ്പിച്ച അബുദാബി ബിഗ് ടിക്കറ്റിലും മെഹസൂസ് ഡ്രോയിലുമെല്ലാം പ്രതീക്ഷയർപ്പിച്ചിട്ടിരിക്കുന്ന ആളുകളുടെ എണ്ണം വളരെയേറെയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
കോടികൾ big lottary സമ്മാനത്തുകയായി ലഭിച്ചിട്ടുള്ള ഇന്ത്യൻ പ്രവാസികൾ ഇതിനകം തന്നെ അവരുടെ ജീവിതം മെച്ചപ്പെടുത്തിക്കഴിഞ്ഞു. ഒറ്റ തവണ ഭാഗ്യ പരീക്ഷണം കൊണ്ട് ജീവിതം മാറ്റുന്ന ഈ ലോട്ടറികൾ എടുക്കാൻ ഇപ്പോഴും പ്രവാസികളുടെ നീണ്ട ക്യൂ ആണ്. ഈയൊരു സാഹചര്യത്തിലാണ് പ്രവാസികൾക്കായി വ്യത്യസ്തമായൊരു ഭാഗ്യപരീക്ഷണത്തിന് അബുദാബി അവസരമൊരുക്കുന്നത്.

ഒന്നാം സമ്മാനം 25,000 യുഎഇ ദിർഹമാണ്. ഇന്ത്യൻ തുക 5,63,965.35 രൂപ. 75,000, 50,000, 25,000 (ദിർഹം) എന്നിങ്ങനെ മറ്റ് മൂന്ന് സമ്മാനങ്ങളും ഫാസ്റ്റ് ഫൈവിലൂടെ സ്വന്തമാക്കാൻ സാധിക്കും. എല്ലാ ശനിയാഴ്ചയും രാത്രി 9 മണിക്കാകും നറുക്കെടുപ്പ്. ആദ്യ നറുക്കെടു്പ് മെയ് 27 ന് നടക്കും. ആഴ്ചയിൽ മൂന്ന് തവണ വീതമായിരിക്കും ഫാസ്റ്റ് 5 ൽ പങ്കാളികളാകാൻ സാധിക്കുക.

യു എ ഇ. ഫാസ്റ്റ് 5 എന്നാണ് പുതിയ ലോട്ടറിയുടെ പേര്. സാധാരണ നിലയിൽ ലോട്ടറിയെടുക്കുമ്പോൾ ഒരു നിശ്ചിത തുക ഒറ്റ ഗഡുവായി സമ്മാനം ലഭിക്കുകയാണ് ചെയ്യുക. എന്നാൽ യു എ ഇ. ഫാസ്റ്റ് 5 ൽ രീതികൾ വ്യത്യസ്തമാണ്. ഫാസ്റ്റ് 5 ൽ സമ്മാനത്തുക വിവിധ ഗഡുക്കളായി 25 വർഷത്തേക്കാണ് ലഭിക്കുക. പ്രതിമാസം നിശ്ചിത തുക പോക്കറ്റിലേക്ക് വരുന്നതാണ് ഇതിന്റെ രീതി. ‘ജീവിതം തന്നെ മാറ്റി മറിയ്ക്കാനുള്ള അവസരമാണ് ഫാസ്റ്റ് 5 ലൂടെ ഒരുങ്ങുന്നതെന്ന്’ ‍ഡ്രോ അവതരിപ്പിച്ച് കൊണ്ട് എമിറേറ്റ്സ് ഡ്രോ മാർക്കറ്റിംഗ് ഹെഡ് പോൾ ചാദർ പ്രതികരിച്ചു.

website www.emiratesdraw.com എന്ന വെബ്സൈറ്റിൽ നിന്നോ അല്ലെങ്കിൽ ആപ്പിൽ നിന്നോ 25 ദിർഹത്തിന്റെ ടിക്കറ്റ് വാങ്ങി ഫാസ്റ്റ് 5 നറുക്കെടുപ്പിൽ നിങ്ങൾക്ക് പങ്കാളികളാകാം. ഓൺലൈനിലൂടെയോ ആപ്പിലൂടെയോ രജിസ്റ്റർ ചെയ്തതിന് ശേഷം ഇഷ്ടപ്പെട്ട അഞ്ച് അക്ക നമ്പറുകൾ തിരഞ്ഞെടുക്കാം. ഇനി അത്തരത്തിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്നില്ലെങ്കിൽ ‘ക്വിക്ക്-പിക്ക്’ ബട്ടൺ വഴിയും നമ്പറുകൾ തിരഞ്ഞെടുക്കാം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *