
sharjah police : യുഎഇ: യുവതിയെ വാഹനമിടിച്ച ശേഷം കടന്നു കളഞ്ഞു; അതിവേഗം നടപടിയെടുത്ത് അധികൃതര്‍
യുവതിയെ വാഹനമിടിച്ച് കടന്നു കളഞ്ഞ ഡ്രൈവറെ 48 മണിക്കൂറിനുള്ളില്‍ പിടികൂടി പൊലീസ്. കിംഗ് ഫൈസല്‍ സ്ട്രീറ്റിലാണ് അപകടമുണ്ടായത്. അപകടത്തില്‍ ഇരയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm പ്രതിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും വാഹനം പിടിച്ചെടുക്കാനും സേന sharjah police ട്രാക്കിംഗ് സംവിധാനങ്ങളും സ്മാര്‍ട്ട് ക്യാമറകളും ഉപയോഗിച്ചു. തുടര്‍ന്ന് 48 മണിക്കൂറിനുള്ളില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
അപകടമുണ്ടാക്കിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണെന്ന് ഷാര്‍ജ പോലീസ് ആവര്‍ത്തിച്ചു.
വാഹനാപകടത്തിന് ശേഷം വാഹനങ്ങള്‍ നിര്‍ത്താതിരുന്നാല്‍ വാഹനമോടിക്കുന്നവര്‍ ഒന്നുകില്‍ തടവ് അനുഭവിക്കുമെന്നും അല്ലെങ്കില്‍ കുറഞ്ഞത് 20,000 ദിര്‍ഹം പിഴയൊടുക്കേണ്ടിവരുമെന്നും കഴിഞ്ഞ വര്‍ഷം യുഎഇ പബ്ലിക് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരുന്നു. അപകടമുണ്ടായാല്‍ ഡ്രൈവര്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കണം.
Comments (0)