new uae tax law : യുഎഇ: പുതിയ നികുതി സേവന ഫീസ് പ്രഖ്യാപിച്ചു; നിരക്കുകള്‍ ഉടന്‍ ബാധകമാകും - Pravasi Vartha UAE
new uae tax law
Posted By editor Posted On

new uae tax law : യുഎഇ: പുതിയ നികുതി സേവന ഫീസ് പ്രഖ്യാപിച്ചു; നിരക്കുകള്‍ ഉടന്‍ ബാധകമാകും

ഫെഡറല്‍ ടാക്‌സ് അതോറിറ്റി (എഫ്ടിഎ) 2023 ജൂണ്‍ 1 വ്യാഴാഴ്ച മുതല്‍ ‘സ്വകാര്യ വിശദീകരണത്തിനായി’ കമ്പനികളില്‍ നിന്ന് നിരക്ക് ഈടാക്കാന്‍ new uae tax law തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm നികുതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളും വ്യക്തതകളും തേടുന്നതിനും എഫ്ടിഎ നല്‍കുന്ന ഒന്നിലധികം നികുതികളിലേക്കോ അപേക്ഷ സമര്‍പ്പിക്കുന്നതിന് ഫീസ് ഈടാക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.
‘സ്വകാര്യ ക്ലാരിഫിക്കേഷന്‍’ എന്നത് അതോറിറ്റിയുടെ വെബ്സൈറ്റിലെ നിര്‍ദ്ദിഷ്ട ഫോം ഉപയോഗിച്ച് നികുതിദായകന്‍ സമര്‍പ്പിക്കുന്ന അഭ്യര്‍ത്ഥനയാണ്. 2023ലെ ക്യാബിനറ്റ് തീരുമാനം നമ്പര്‍ 7 നടപ്പാക്കുന്നതിന്റെ ഭാഗമായാണ് അതോറിറ്റി ഫീസ് ഈടാക്കുന്നത്.
പുതിയ തീരുമാനമനുസരിച്ച്, ആവശ്യമായ വ്യക്തത നല്‍കാത്ത കേസുകളില്‍ അപേക്ഷകന് ‘സ്വകാര്യ ക്ലാരിഫിക്കേഷന്‍’ അഭ്യര്‍ത്ഥനയ്ക്കായി FTA ഈടാക്കിയ ഫീസ് തിരികെ നല്‍കാമെന്ന് അതോറിറ്റി വിശദീകരിച്ചു.
നികുതിദായകര്‍ക്ക് വെബ്സൈറ്റ് വഴി രണ്ട് സേവനങ്ങളും പ്രയോജനപ്പെടുത്താനാകുമെന്ന് FTA സ്ഥിരീകരിച്ചു, അവിടെ ഉപയോക്താക്കള്‍ രജിസ്റ്റര്‍ ചെയ്യുകയും ആവശ്യമായ അനുബന്ധ രേഖകള്‍ സമര്‍പ്പിക്കുകയും 2020-ലെ കാബിനറ്റ് തീരുമാന നമ്പര്‍ (65)-ലും ഭേദഗതികളിലും വ്യക്തമാക്കിയിട്ടുള്ള ഫീസ് അടയ്ക്കുകയും വേണം. ടാക്സ് കണ്‍സള്‍ട്ടന്റ് ക്രോയുടെ അഭിപ്രായത്തില്‍, ഒരൊറ്റ നികുതിയുമായി ബന്ധപ്പെട്ട ക്ലാരിഫിക്കേഷന്‍ അഭ്യര്‍ത്ഥനകള്‍ക്ക് സേവന ഫീസ് 1,500 ദിര്‍ഹവും ഒന്നില്‍ കൂടുതലിന് 2,250 ദിര്‍ഹവുമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *