healthcare recruitment dubai : യുഎഇ: ഈ മേഖലയില്‍ നിരവധി പ്രൊഫഷണലുകളെ നിയമിക്കുന്നു; ഡിമാന്‍ഡ് കൂടിയ ജോലികള്‍ ഇവയൊക്കെ - Pravasi Vartha UAE
healthcare recruitment dubai
Posted By editor Posted On

healthcare recruitment dubai : യുഎഇ: ഈ മേഖലയില്‍ നിരവധി പ്രൊഫഷണലുകളെ നിയമിക്കുന്നു; ഡിമാന്‍ഡ് കൂടിയ ജോലികള്‍ ഇവയൊക്കെ

2030-ഓടെ യുഎഇയ്ക്ക് 33,000-ത്തിലധികം നഴ്സുമാരെയും അനുബന്ധ ആരോഗ്യ വിദഗ്ധരെയും ആവശ്യമായി വരുന്നതിനാല്‍ വരും വര്‍ഷങ്ങളില്‍ രാജ്യത്ത് ആരോഗ്യ പരിപാലന വിദഗ്ധരുടെ ആവശ്യം healthcare recruitment dubai ഗണ്യമായി വര്‍ദ്ധിക്കും. കോളിയേഴ്സ് ഹെല്‍ത്ത്കെയര്‍ & എജ്യുക്കേഷന്‍ ഡിവിഷന്റെ മാര്‍ക്കറ്റ് ഇന്റലിജന്‍സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2030 ഓടെ അബുദാബിയില്‍ 11,000 നഴ്സുമാരുടെയും 5,000 അനുബന്ധ ആരോഗ്യ വിദഗ്ധരുടെയും വിടവ് ഉണ്ടായിരിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRmഅതേസമയം ദുബായില്‍ 6,000 ഫിസിഷ്യന്‍മാരും 11,000 നഴ്സുമാരും ആവശ്യമായി വരും.
പാന്‍ഡെമിക്കിന് ശേഷം യുഎഇയിലും ഗള്‍ഫ് മേഖലയിലും ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകളുടെ ആവശ്യം ഗണ്യമായി വര്‍ദ്ധിച്ചു, ആരോഗ്യ സേവന ദാതാക്കള്‍ കൂടുതല്‍ യോഗ്യതയുള്ള പരിചയസമ്പന്നരായ വ്യക്തികളെ, പ്രത്യേകിച്ച് നഴ്‌സിംഗ് വകുപ്പുകളില്‍ നിയമിക്കാന്‍ ശ്രമിക്കുന്നു.
പരമ്പരാഗത നൈപുണ്യ സെറ്റുകളില്‍ നിന്ന് നൂതന മെഡിക്കല്‍ വിദ്യാഭ്യാസത്തിലേക്ക് മാറുകയാണ് ആവശ്യം എന്ന് കോളിയേഴ്സിലെ എക്സിക്യൂട്ടീവ് ഡയറക്ടറും ഹെല്‍ത്ത് കെയര്‍, എജ്യുക്കേഷന്‍, മിഡില്‍ ഈസ്റ്റ് ആഫ്രിക്ക മേഖലയുടെ പിപിപി മേധാവിയുമായ മന്‍സൂര്‍ അഹമ്മദ് പറഞ്ഞു.
കോളിയേഴ്സ് പറയുന്നതനുസരിച്ച്, യുഎഇയില്‍ 157 ആശുപത്രികളുണ്ട്, അതില്‍ 104 എണ്ണം സ്വകാര്യ മേഖലയാണ് നടത്തുന്നത്. രാജ്യത്തുടനീളമുള്ള കിടക്കകളുടെ എണ്ണം 18,000-ത്തില്‍ കൂടുതലാണ്, അതില്‍ 8,356 സ്വകാര്യ സ്ഥാപനങ്ങളാണ് നടത്തുന്നത്. ഫിസിഷ്യന്‍മാരുടെ എണ്ണത്തില്‍, ദുബായില്‍ 10,376, അബുദാബിയില്‍ 10,141, നോര്‍ത്തേണ്‍ എമിറേറ്റ്സില്‍ 5,358 എന്നിങ്ങനെ 26,736 പേര്‍ രാജ്യത്തുണ്ട്. യുഎഇയിലെ ഫിസിഷ്യന്‍, നഴ്സ് സാന്ദ്രത യഥാക്രമം 1,000 ജനസംഖ്യയില്‍ 2.9, 6.4 എന്നിങ്ങനെയാണ്, ഇത് ജിസിസി രാജ്യങ്ങളുടെ ശരാശരിയേക്കാള്‍ കൂടുതലാണ്.
ഡിമാന്‍ഡ് കൂടി പോസ്റ്റുകള്‍ ഇവയൊക്കെ
സൈക്യാട്രി, എമര്‍ജന്‍സി മെഡിസിന്‍, റേഡിയേഷന്‍ ഓങ്കോളജി, ഇന്റന്‍സീവ് കെയര്‍, ഓര്‍ത്തോപീഡിക് സര്‍ജറി എന്നീ മേഖലകളിലാണ് കൂടുതലായും യുഎഇ ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നത്. അനുബന്ധ വിഭാഗത്തില്‍ പ്രധാനമായും സൈക്കോളജി, ഫിസിയോതെറാപ്പി, ഒക്യുപേഷണല്‍ തെറാപ്പി, ലാബ് ടെക്നീഷ്യന്‍, എമര്‍ജന്‍സി ടെക്നീഷ്യന്‍ എന്നീ മേഖലകളില്‍ നിന്നുള്ളവര്‍ക്ക് അബുദാബിയില്‍ ആവശ്യക്കാര്‍ ഏറെയുണ്ട്. ദുബായില്‍ ജനറല്‍ മെഡിസിന്‍, ജനറല്‍ സര്‍ജറി, പീഡിയാട്രിക്സ്, അനസ്തെറ്റിസ്റ്റ്, ഒബ്സ്റ്റട്രിക്സ്, എന്‍ഡോക്രൈനോളജി, കാര്‍ഡിയോളജി, നെഫ്രോളജി എന്നീ വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ ആവശ്യങ്ങളാണ് കൂടുതല്‍.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *