food safety abu dhabi : യുഎഇ: ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം, റസ്റ്റാറന്റ് അടച്ചുപൂട്ടി അധികൃതര്‍ - Pravasi Vartha
food safety abu dhabi
Posted By editor Posted On

food safety abu dhabi : യുഎഇ: ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം, റസ്റ്റാറന്റ് അടച്ചുപൂട്ടി അധികൃതര്‍

ഭക്ഷ്യ സുരക്ഷാ നിയമ ലംഘനം നടത്തിയ റസ്റ്റാറന്റ് അടച്ചുപൂട്ടി അധികൃതര്‍. അല്‍ ഐനിലെ ഹോളോമീറ്റ് റസ്റ്റാറന്റ് food safety abu dhabi ആണ് അടച്ചുപൂട്ടിയത്. പൊതുജനാരോഗ്യത്തിന് അപകടമുണ്ടാക്കുംവിധം നിയമം ലംഘിച്ചെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്സ) നടപടി സ്വീകരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഭക്ഷ്യ സുരക്ഷയും ശുചിത്വവും ഉറപ്പാക്കി മാത്രമേ പൂട്ടിയ റസ്റ്റാറന്റ് തുറക്കാന്‍ അനുമതി നല്‍കുകയുള്ളൂവെന്ന് അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി അറിയിച്ചു.
പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എമിറേറ്റിലെ ഭക്ഷണകേന്ദ്രങ്ങളില്‍ അതോറിറ്റി സ്ഥിരമായി പരിശോധനകള്‍ നടത്തുമെന്നും നിയമലംഘനങ്ങള്‍ കണ്ടാല്‍ 800555 എന്ന അബൂദബി സര്‍ക്കാറിന്റെ ടോള്‍ഫ്രീ നമ്പറില്‍ അറിയിക്കണമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എമിറേറ്റിലെ ഹോട്ടലുകളില്‍ ശുചിത്വം, ഭക്ഷണം തയാറാക്കുന്നതില്‍ മായം ചേര്‍ക്കുന്നത് തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തി സുരക്ഷ ഉറപ്പു വരുത്തുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *