
expat community : അവധി ആഘോഷത്തിനായി നാട്ടിലേക്ക് പോകാനൊരുങ്ങി പ്രവാസി സമൂഹം
അവധി ആഘോഷത്തിനായി നാട്ടിലേക്ക് പോകാന്‍ തയാറെടുത്ത് പ്രവാസി സമൂഹം. നാട്ടിലേക്കുള്ള യാത്രയ്ക്ക് മാസങ്ങള്‍ക്ക് മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതിനാല്‍ നിലവിലെ ടിക്കറ്റ് നിരക്ക് വര്‍ധനയില്‍ നിന്ന് ഒരു പരിധി വരെ രക്ഷപ്പെടാന്‍ മിക്ക കുടുംബങ്ങള്‍ക്കും expat community കഴിഞ്ഞിട്ടുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ജോലി ചെയ്യുന്ന കമ്പനികളില്‍ നിന്ന് അവധി ലഭിക്കുന്നതനുസരിച്ചാണ് മിക്ക കുടുംബങ്ങളുടെയും അവധിക്കാല യാത്രകള്‍.
ഗള്‍ഫിലെ കനത്ത ചൂടില്‍ നിന്ന് 2 മാസം മാറി നില്‍ക്കാമെന്നതാണ് അവധിക്കാലത്തിന്റെ മറ്റൊരു ആശ്വാസം. വേനലവധി രാജ്യത്ത് തന്നെ ചെലവിടുന്നവര്‍ക്കായി മിക്ക നക്ഷത്ര ഹോട്ടലുകളും സ്റ്റെക്കേഷന്‍ ഓഫറുകളും പ്രഖ്യാപിക്കാറുണ്ട്. ബലിപെരുന്നാള്‍ അവധി ദിനങ്ങളില്‍ വിവിധ കലാ, വിനോദ പരിപാടികളും ഉള്‍പ്പെടെയുള്ളവ നടത്തുന്നുണ്ട്.
അവധി ചെലവിടാന്‍ വിദേശരാജ്യങ്ങളില്‍ പോകുന്നവര്‍, പകുതി ദിവസങ്ങള്‍ നാട്ടിലും ബാക്കി പകുതി യൂറോപ്യന്‍ രാജ്യങ്ങളിലുമായി അവധി ആഘോഷിക്കുന്നവര്‍, ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക് സാമ്പത്തിക ബാധ്യത കൂട്ടുമെന്നതിനാല്‍ അവധിക്കാലം യുഎഇയില്‍ തന്നെ ചെലവിടുന്നവര്‍ ഇങ്ങനെ പ്രവാസി കുടുംബങ്ങളുടെ മധ്യവേനല്‍ അവധിക്കാലം പലതരത്തിലാണ്. പ്ലസ്ടു ഫലം എത്തിയതോടെ മക്കളുടെ ഉപരിപഠനത്തിന്റെ കാര്യങ്ങള്‍ക്കായുള്ള ഓട്ടത്തിലാണ് മിക്ക മാതാപിതാക്കളും.
Comments (0)