
dubai residence visa : യുഎഇ: താമസക്കാരുടെ പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട അറിയിപ്പുമായി അധികൃതര്‍
താമസക്കാരുടെ പ്രവേശനാനുമതിയുമായി ബന്ധപ്പെട്ട അറിയിപ്പുമായി അധികൃതര്‍. 6 മാസത്തില്‍ കൂടുതല്‍ കാലം വിദേശത്തു കഴിയുന്ന ദുബായ് വീസക്കാര്‍ക്ക് പ്രവേശനാനുമതി ഇല്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസന്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) dubai residence visa സ്ഥിരീകരിച്ചു. ഇതേസമയം ഗോള്‍ഡന്‍ വീസക്കാര്‍ക്ക് ഇളവുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
യുഎഇ വീസക്കാര്‍ക്ക് വിദേശത്തു താങ്ങാവുന്ന പരമാവധി കാലാവധി 6 മാസമാണ്. ദുബായ് ഒഴികെയുള്ള മറ്റു എമിറേറ്റ് വീസക്കാര്‍ക്ക് തക്കതായ കാരണമുണ്ടെങ്കില്‍ 6 മാസത്തില്‍ കൂടുതല്‍ വിദേശത്തു കഴിയാം. ഇത്തരക്കാര്‍ ഐസിപിയില്‍ റീ എന്‍ട്രി പെര്‍മിറ്റിന് അപേക്ഷിക്കുമ്പോള്‍ എമിറേറ്റ്സ് ഐഡി, പാസ്പോര്‍ട് എന്നിവയുടെ പകര്‍പ്പിനൊപ്പം വൈകിയതിന്റെ കാരണവും ബോധിപ്പിക്കണം.
180 ദിവസത്തില്‍ കൂടുതല്‍ തങ്ങുന്ന ഓരോ മാസത്തിനും 100 ദിര്‍ഹം വീതം പിഴ അടയ്ക്കണം. റസിഡന്‍സ് വീസയ്ക്ക് കുറഞ്ഞത് 30 ദിവസത്തെ കാലാവധി ഉണ്ടായിരിക്കണം എന്നതാണ് മറ്റൊരു നിബന്ധന.
Comments (0)