
dubai court website : യുഎഇ : വ്യവസായിയെയും പെണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി കവര്‍ച്ച: പ്രവാസി സംഘത്തിന് ലഭിച്ച ശിക്ഷ ഇങ്ങനെ
വ്യവസായിയെയും പെണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി കവര്‍ച്ച നടത്തിയ പ്രവാസി സംഘത്തിന് ശിക്ഷ ലഭിച്ചു. ഏഷ്യക്കാരനായ നിക്ഷേപകനെയും പെണ്‍സുഹൃത്തിനെയും തട്ടിക്കൊണ്ടുപോയി ആക്രമിച്ച് കവര്‍ച്ച നടത്തിയ 10 അംഗ സംഘത്തിന് ദുബായ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത് dubai court website . വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
2022 ജൂലൈയില്‍ ദുബായ് സിലിക്കണ്‍ ഒയാസിലെ വില്ലയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടുപോയത്. 26.05 ലക്ഷം ദിര്‍ഹം മൂല്യം വരുന്ന 7 ലക്ഷം ഡിജിറ്റല്‍ കറന്‍സി നിര്‍ബന്ധപൂര്‍വം കവര്‍ച്ചാ സംഘത്തിലെ ഒരാളുടെ നാട്ടിലെ അക്കൗണ്ടിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു.
പ്രതികളില്‍ 6 പേരുടെ സാന്നിധ്യത്തിലും 4 പേരുടെ അഭാവത്തിലുമാണ് വിധി പുറപ്പെടുവിച്ചത്. 7 ഏഷ്യന്‍, 3 യൂറോപ്യന്‍ വംശജരായ പ്രതികള്‍ക്ക് 10 വര്‍ഷം തടവും 26.05 ലക്ഷം ദിര്‍ഹം പിഴയും ലഭി്ച്ചു. ശിക്ഷയ്ക്കുശേഷം ഇവരെ നാടുകടത്തും.
Comments (0)