norka pravasi : പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നെട്ടോട്ടമോടേണ്ട; ഈ സഹായത്തെ കുറിച്ച് അറിഞ്ഞിരിക്കൂ - Pravasi Vartha PRAVASI
norka pravasi
Posted By editor Posted On

norka pravasi : പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നെട്ടോട്ടമോടേണ്ട; ഈ സഹായത്തെ കുറിച്ച് അറിഞ്ഞിരിക്കൂ

മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം ഉറ്റവരിലേക്കെത്തിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളും നെട്ടോട്ടമോടുന്നത് പ്രവാസലോകത്തെ സ്ഥിരം കാഴ്ചയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ മുന്‍പിലുണ്ടാകുമെങ്കിലും പണം സംഘടിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കളും ചെറിയ സ്ഥാപനങ്ങളും നട്ടം തിരിയാറുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm സന്ദര്‍ശക വിസയിലെത്തുന്നവരാണ് മരിക്കുന്നതെങ്കില്‍ നടപടിക്രമങ്ങള്‍ക്ക് സഹായം നല്‍കാന്‍ സ്ഥാപനം പോലുമുണ്ടാകില്ല. ഈ സമയത്ത് പരക്കം പായുന്ന സുഹൃത്തുക്കളും ബന്ധുക്കളും നോര്‍ക്കയുടെ സഹായം അറിയാതെ പോകുന്നു norka pravasi .
മൃതദേഹം അയക്കാന്‍ 5000 ദിര്‍ഹമോളം ചെലവ് വരുമെങ്കിലും കാര്‍ഗോ നിരക്കായ 1700 ദിര്‍ഹം അര്‍ഹരായ നിര്‍ധനര്‍ക്ക് നല്‍കാനുള്ള പദ്ധതി സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. ഇതിനായി ‘ബോഡി റീപാട്രിയേഷന്‍ ഫണ്ട്’ നീക്കിവെച്ചിട്ടുമുണ്ട്. നോര്‍ക്ക റൂട്ട്‌സ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരുന്നെങ്കിലും എന്തുകൊണ്ടോ പ്രവാസികള്‍ക്കിടയില്‍ ഇതിന് വേണ്ടത്ര പ്രചാരണം ലഭിച്ചില്ല.
വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളെ അടിയന്തിര സാഹചര്യങ്ങളില്‍ നാട്ടിലെത്തിക്കുന്നതിനും ഗള്‍ഫ് രാജ്യങ്ങളില്‍ മരിക്കുന്ന നിര്‍ധനരായ പ്രവാസി മലയാളികളുടെ മൃതശരീരം നാട്ടിലെത്തിക്കുന്നതിനും കേരള സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതിയാണ് എമര്‍ജന്‍സി റിപാട്രിയേഷന്‍ ഫണ്ട്. ഇതിന്റെ ഉപപദ്ധതിയാണ് നോര്‍ക്ക അസിസ്റ്റന്‍ഡ് ബോഡി റീപാട്രിയേഷന്‍ ഫണ്ട്.
സഹായം ലഭിക്കാന്‍ എന്ത് ചെയ്യണം
നോര്‍ക്ക റൂട്ട്‌സുമായി ബന്ധപ്പെട്ടാല്‍ പ്രത്യേക അപേക്ഷ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ച് നോര്‍ക്കയുടെ [email protected], pr[email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ സമര്‍പ്പിക്കണം
എല്ലാ രേഖകളുടെയും സ്വയം സാക്ഷ്യപ്പെടുത്തിയ വ്യക്തതയുള്ള പകര്‍പ്പുകള്‍ ചേര്‍ക്കണം. ആവശ്യപ്പെടുന്നപക്ഷം പരിശോധനയ്ക്കായി അസ്സല്‍ രേഖകള്‍ ഹാജരാക്കണം
അതാത് സ്ഥലത്തെ അംഗീകൃത പ്രവാസി സംഘടന വഴിയോ നേരിട്ടോ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സ്വീകരിക്കാവുന്നതാണോ എന്ന് പരിശോധിച്ച് നോര്‍ക്ക റൂട്ട്‌സ് അടിയന്തിര നടപടിയെടുക്കും
വിദേശത്ത് നിന്ന് മൃതദേഹം നാട്ടിലെത്തിച്ച വകയിലെ കാര്‍ഗോ ചെലവ് ലഭിക്കുന്നതിന് പാസ്‌പോര്‍ട്ട്, മരണ സര്‍ട്ടിഫിക്കറ്റ്, പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട്, എംബാംമിങ്ങ് സര്‍ട്ടിഫിക്കറ്റ്, പവര്‍ ഓഫ് അറ്റേര്‍ണ്ണി, ലീഗല്‍ ഹെയര്‍ ഷീപ്പ് അല്ലെങ്കില്‍ ബന്ധുത്വ സര്‍ട്ടിഫിക്കറ്റ്, കാര്‍ഗോ ബില്ല് എന്നിവ സമര്‍പ്പിക്കണം.
ആവശ്യമായ കാര്‍ഗോ ടിക്കറ്റ് നോര്‍ക്ക നേരിട്ട് നല്‍കും. എന്നാല്‍ മരിച്ചവരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ എയര്‍ലൈനുകള്‍ക്ക് തുക നേരിട്ട് നല്‍കുകയാണെങ്കില്‍ ഈ തുക തിരിച്ചു കിട്ടാനുള്ള സംവിധാനവും നോര്‍ക്ക ഒരുക്കുന്നുണ്ട്. ഇതിനായി, മരിച്ചയാളുടെ ബന്ധുക്കളോ സുഹൃത്തുക്കളോ അപേക്ഷ സമര്‍പ്പിക്കണം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *