
air egypt : ലാന്‍ഡിങ്ങിനിടെ ഗള്‍ഫ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു, ഒഴിവായത് വന്‍ ദുരന്തം
ലാന്‍ഡിങ്ങിനിടെ ഗള്‍ഫ് വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഈജിപ്ത് എയര്‍ വിമാനത്തിന്റെ air egypt ടയറാണ് ജിദ്ദയിലെ ലാന്‍ഡിഗിനിടെ പൊട്ടിത്തെറിച്ചത്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm കെയ്‌റോ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നു പറന്നുയര്‍ന്ന എംഎസ് 643 വിമാനമാണ് ജിദ്ദയില്‍ ലാന്‍ഡിങ്ങിനിടെ വന്‍ ദുരന്തത്തില്‍ നിന്നു രക്ഷപെട്ടത്. ഈജിപ്ത് എയര്‍ ടയര്‍ പൊട്ടിത്തെറിച്ചെങ്കിലും ലക്ഷ്യസ്ഥാനത്ത് സുരക്ഷിതമായി ഇറക്കിയതായി ഈജിപ്തിന്റെ ദേശീയ വിമാനക്കമ്പനി അറിയിച്ചു. എന്താണ് പ്രശ്‌നത്തിന് കാരണമായതെന്ന് വ്യക്തമല്ല. പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)