
norka roots : പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കല്‍; കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കുമെന്ന് നോര്‍ക്ക
പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കലുമായി ബന്ധപ്പെട്ട കാര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കുമെന്ന് നോര്‍ക്ക സിഇഒ. സ്‌പോണ്‍സര്‍മാര്‍ പോലുമില്ലാത്ത നിര്‍ധനരായ പ്രവാസി മലയാളികളുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി റിപാട്രിയേഷന്‍ സ്‌കീം വഴി കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കുമെന്ന് നോര്‍ക്ക റൂട്ട്‌സ് norka roots സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ഈ സംവിധാനത്തെ കുറിച്ച് പലര്‍ക്കും അറിയില്ല. അടിയന്തര സാഹചര്യങ്ങളില്‍ അര്‍ഹരായവര്‍ക്കാണ് ഈ സഹായം നല്‍കുന്നത്. കഴിയുന്നത്ര വേഗത്തില്‍ സഹായം നല്‍കും. പ്രവാസികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും എപ്പോഴും മുന്‍കൈയെടുത്തിട്ടുണ്ട്. ഈ പദ്ധികള്‍ പ്രവാസികളിലേക്ക് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിച്ചു
ദുബായില്‍ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നോര്‍ക്കയുടെ സഹായത്താല്‍ നാട്ടിലെത്തിച്ചു. കൊല്ലം പെരിനാട് ചൈത്രത്തില്‍ ശ്രീകുമാര്‍ ധനപാലന്റെ (46) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ കാര്‍ഗോ നിരക്ക് സംസ്ഥാന സര്‍ക്കാര്‍ വഹിക്കുന്ന ‘ബോഡി റിപാട്രിയേഷന്‍’ പദ്ധതി പ്രകാരമാണ് സഹായം നല്‍കിയത്. യു.എ.ഇയില്‍ നിന്ന് ആദ്യമായാണ് എയര്‍ അറേബ്യ വിമാനത്തില്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തി മൃതദേഹം നാട്ടിലേക്ക് അയക്കുന്നത്. നാട്ടിലെത്തിച്ച മൃതദേഹം വീട്ടിലെത്തിക്കുന്നതിനുള്ള ആംബുലന്‍സ് സംവിധാനവും നോര്‍ക്ക ഒരുക്കി. സാമൂഹിക പ്രവര്‍ത്തക കൂട്ടായ്മയായ ഹംപാസിന്റെ നേതൃത്വത്തിലാണ് യു.എ.ഇയിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
യു.എ.ഇയില്‍ നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചിലവ് വര്‍ധിച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്? ചെയ്തിരുന്നു. ഈ വാര്‍ത്ത ശ്രദ്ധയില്‍പെട്ട നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ ഹരികൃഷ്ണന്‍ നമ്പൂതിരി ‘ബോഡി റിപാട്രിയേഷന്‍’ പദ്ധതി പ്രകാരം മൃതദേഹം നാട്ടിലെത്തിക്കാന്‍ സന്നദ്ധമാണെന്ന് അറിയിക്കുകയായിരുന്നു. ഇത് സംബന്ധിച്ച കരാറില്‍ നോര്‍ക്ക റൂട്ട്‌സും വിമാനകമ്പനികളും ഒപ്പുവെച്ചിരുന്നെങ്കിലും ഇതേ കുറിച്ച് അറിവില്ലാത്തതിനാല്‍ പ്രവാസികള്‍ ഉപയോഗപ്പെടുത്തിയിരുന്നില്ല. കാര്‍ഗോ നിരക്കായ 1600 ദിര്‍ഹമാണ് (33000 രൂപ) നോര്‍ക്ക വഹിച്ചത്. എംബാമിങ് അടക്കം യു.എ.ഇയിലെ നടപടിക്രമങ്ങള്‍ക്കാവശ്യമായ തുക സാമൂഹിക പ്രവര്‍ത്തകരും സുഹൃത്തുക്കളും ചേര്‍ന്ന് സ്വരൂപിച്ചു.
Comments (0)