
www bigticket ae online : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മലയാളി അടക്കമുള്ള പ്രവാസികള്‍ക്ക് വന്‍തുക സമ്മാനം
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ മലയാളി അടക്കമുള്ള പ്രവാസികള്‍ക്ക് വന്‍തുക സമ്മാനം. മൂന്നാമത്തെ ആഴ്ച്ച ഇന്ത്യയില്‍ നിന്നും ആഫ്രിക്കന്‍ രാജ്യമായ ചാഡില്‍ നിന്നുമാണ് വിജയികള്‍. ഭാഗ്യശാലികള്‍ 100,000 ദിര്‍ഹം വീതം നേടി.
മലയാളിയായ 33 വയസ്സുകാരന്‍ ദീപക് 2017 മുതല്‍ അബുദാബിയില്‍ ജോലി ചെയ്യുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ലുലു ഹെഡ് ഓഫീസില്‍ അക്കൗണ്ടന്റെയ ദീപക് സഹപ്രവര്‍ത്തകരായ 20 പേര്‍ക്കൊപ്പമാണ് ബിഗ് ടിക്കറ്റ് www bigticket ae online എടുത്തത്. അഞ്ച് വര്‍ഷമായി ഗെയിം കളിക്കാറുണ്ടെന്നാണ് ദീപക് പറയുന്നത്.
2015 മുതല്‍ യു.എ.ഇയില്‍ താമസിക്കുന്ന ഗര്‍നയാല്‍ ആഫ്രിക്കയിലെ ചാഡ് എന്ന രാജ്യത്ത് നിന്നാണ്. എന്‍ജിനീയറായ അദ്ദേഹം കഴിഞ്ഞ ആറ് വര്‍ഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. മെയ് മാസം ആദ്യ ആഴ്ച്ചയിലും ബിഗ് ടിക്കറ്റ് കളിച്ചെങ്കിലും വിജയിക്കാന്‍ കഴിഞ്ഞില്ല. നിരാശനായ ഗര്‍നയാല്‍ ബിഗ് ടിക്കറ്റിന് ഒരു ഇ-മെയിലും അയച്ചിരുന്നു. തുടര്‍ന്നും കളിക്കൂ എന്നായിരുന്നു ബിഗ് ടിക്കറ്റ് നല്‍കിയ പ്രോത്സാഹനം. ഈ ആഴ്ച്ചയിലെ ഗെയിമില്‍ രണ്ട് ടിക്കറ്റ് ഗര്‍നയാല്‍ എടുത്തപ്പോള്‍ ഒന്ന് സൗജന്യമായി ലഭിച്ചു. ഈ ടിക്കറ്റിലൂടെയാണ് ഭാഗ്യം കടാക്ഷിച്ചത്.
മൂന്ന് കുട്ടികളുടെ പിതാവായ 36 വയസ്സുകാരന്‍ ജോകു അബു ദാബിയില്‍ ഒരു നിര്‍മ്മാണത്തൊഴിലാളിയാണ്. സുഹൃത്തിനൊപ്പം ടിക്കറ്റെടുത്ത ജോകു, ഇപ്പോള്‍ ത്രില്ലിലാണ്. നാട്ടില്‍ ഒരു വീട് വാങ്ങാനാണ് ജോകുവിന്റെ ആഗ്രഹം.
മെയ് മാസം റാഫ്ള്‍ ടിക്കറ്റെടുക്കുന്നവര്‍ക്ക് ആഴ്ച്ച നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഇതില്‍ മൂന്നു പേര്‍ക്ക്100,000 ദിര്‍ഹം വീതവും 20 പേര്‍ക്ക് 10,000 ദിര്‍ഹം വീതവും നേടാം. ഇതേ ടിക്കറ്റിലൂടെ തന്നെ ഗ്രാന്‍ഡ് പ്രൈസായ 20 മില്യണ്‍ ദിര്‍ഹം നേടാനും കഴിയും.
Comments (0)