
the expat : നാട്ടിലേക്ക് പോകാനിരുന്നതിന്റെ തലേന്ന് നെഞ്ചുവേദന; യുഎഇയില്‍ പ്രവാസി മലയാളി അന്തരിച്ചു
നാട്ടിലേക്ക് പോകാനിരുന്ന പ്രവാസി മലയാളി യുഎഇയില്‍ അന്തരിച്ചു. മലപ്പുറം താനാളൂര്‍ പകരയിലെ പരേതനായ നന്ദനില്‍ ആലിയാമുട്ടി ഹാജിയുടെ മകന്‍ മൊയ്ദീന്‍കുട്ടിയാണ് (46) the expat മരിച്ചത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm ഷാര്‍ജയില്‍ ആയിരുന്നു അന്ത്യം. വെള്ളിയാഴ്ച്ച നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. പെട്ടെന്ന് നെഞ്ച് വേദന വന്നതിനെ തുടര്‍ന്ന് ഷാര്‍ജ അല്‍ ഖാസ്മിയ ആശുപത്രിയില്‍പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി അറിയിച്ചു. ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ്ഫായിസ്, ഫാത്തിമ റിഫ, മുഹമ്മദ് ഹിജാസ്. സഹോദരങ്ങള്‍: മുഹമ്മദ് അഷ്റഫ് (അബൂദബി), പരേതനായ മുസ്തഫ.
Comments (0)