onward flight : ലാന്‍ഡിഗിനിടെ യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു; പേടിച്ച് നിലവിളിച്ച് യാത്രക്കാര്‍, വീഡിയോ കാണാം - Pravasi Vartha TRAVEL
flying to india from dubai
Posted By editor Posted On

onward flight : ലാന്‍ഡിഗിനിടെ യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു; പേടിച്ച് നിലവിളിച്ച് യാത്രക്കാര്‍, വീഡിയോ കാണാം

ലാന്‍ഡിഗിനിടെ യാത്രക്കാരന്‍ വിമാനത്തിന്റെ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നു. വെള്ളിയാഴ്ച ഏഷ്യാന എയര്‍ലൈന്‍സ് വിമാനത്തിലാണ് onward flight സംഭവം. സോളില്‍ നിന്ന് ഏകദേശം 240 കിലോമീറ്റര്‍ (149 മൈല്‍) തെക്കുകിഴക്കായി ഡേഗു ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യാന്‍ തയാറെടുക്കുകയായിരുന്നു ഏഷ്യാന എയര്‍ലൈന്‍സ് വിമാനം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm  വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്‌തെങ്കിലും നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്തു.
എയര്‍ബസ് എ 321-200ല്‍ ഏകദേശം 200 യാത്രക്കാരാണ് ഉണ്ടായിരുന്നത്. വിമാനം ഭൂമിയില്‍ നിന്ന് 200 മീറ്റര്‍ (650 അടി) മാത്രം ഉയരത്തില്‍ ആയിരിക്കുമ്പോള്‍ എമര്‍ജന്‍സി എക്‌സിറ്റിന് സമീപം ഇരുന്ന ഒരു യാത്രക്കാരന്‍ ലിവര്‍ സ്പര്‍ശിച്ച് സ്വമേധയാ വാതില്‍ തുറക്കുകയായിരുന്നുവെന്ന് ദക്ഷിണ കൊറിയന്‍ എയര്‍ലൈന്‍സിന്റെ പ്രതിനിധി പറഞ്ഞു. അപ്രതീക്ഷിതമായി വാതില്‍ തുറന്നത് ചില യാത്രക്കാര്‍ക്ക് ശ്വാസതടസമുണ്ടാക്കി.
ഇതോടെ ലാന്‍ഡിംഗിന് ശേഷം ചില യാത്രക്കാരെ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടി വന്നു. അതേസമയം, വലിയ പരിക്കുകളോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും ഏഷ്യാന എയര്‍ലൈന്‍സ് അധികൃതര്‍ പറഞ്ഞു. ഒമ്പത് പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ദക്ഷിണ കൊറിയയിലെ യോന്‍ഹാപ്പ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
യാത്രക്കാരന്‍ എമര്‍ജന്‍സി എക്‌സിറ്റ് തുറന്നതിന് ശേഷം വിമാനത്തിനുള്ളില്‍ സംഭവിച്ച കാര്യങ്ങളുടെ ചെറിയൊരു വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വിമാനത്തിനുള്ളിലേക്ക് അതിവേഗത്തില്‍ കാറ്റ് കയറുന്നതും ആളുകള്‍ നിലവിളിക്കുന്നതും വീഡിയോയിലുണ്ട്. തുറന്ന വാതിലിനോട് ചേര്‍ന്നുള്ള വരിയില്‍ ഇരിക്കുന്ന യാത്രക്കാര്‍ ശക്തമായ കാറ്റില്‍ വീഴുന്നുമുണ്ട്. അതേസമയം എന്തിനാണ് വാതില്‍ തുറന്നതെന്ന് അറിയുന്നതിനായി യാത്രക്കാരനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. യാത്രക്കാരനെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതര്‍ വിശദീകരിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *