
luxury shopping : ഭര്‍ത്താവിന്റെ പണം ചെലവഴിക്കുന്നത് ഹോബി; ഈ യുവതി ഒരു ദിവസം ഷോപ്പിംഗ് നടത്തുന്നത് കേട്ടാല്‍ ഞെട്ടുന്ന തുകയ്ക്ക്
ദുബായ് സ്വദേശിയായ യുവതി ഒരു ദിവസം ഷോപ്പിംഗ് നടത്തുന്നത് കേട്ടാല്‍ ഞെട്ടുന്ന തുകയ്ക്ക്. ഒരു ദിവസത്തെ ഷോപ്പിങ്ങിനായി ഇവര്‍ ചിലവഴിക്കുന്നത് ആയിരവും പതിനായിരവും ഒന്നുമല്ല, 70 ലക്ഷത്തോളം രൂപയാണ്. ഭര്‍ത്താവിന്റെ പണം ചെലവഴിക്കുന്നതാണത്രേ ഇവരുടെ പ്രധാന ഹോബി luxury shopping . ഡെയിലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ദുബായില്‍ താമസിക്കുന്ന സൗദി എന്ന സ്ത്രീയാണ് ഷോപ്പിങ്ങിനായി ഓരോ പ്രാവശ്യവും ലക്ഷങ്ങള്‍ ചിലവഴിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
ദുബായില്‍ ബിസിനസ്മാനായ ജമാലാണ് ഇവരുടെ ഭര്‍ത്താവ്. ഭര്‍ത്താവിന്റെ കൂടി സമ്മതത്തോടെയാണ് ഇവര്‍ ഓരോ പ്രാവശ്യവും ഇത്രയും തുക ഷോപ്പിങ്ങിനായി ചിലവഴിക്കുന്നത്. ഭര്‍ത്താവിന്റെ മാനസികാവസ്ഥയെ ആശ്രയിച്ച് £3,600 മുതല്‍ £72,000 വരെ ഓരോ ഷോപ്പിങ്ങിനായും ചെലവഴിക്കാറുണ്ട് എന്നാണ് ഇവര്‍ പറയുന്നത്. കൂടാതെ തന്റെ പ്രിയപ്പെട്ട ഡിസൈനര്‍ ഡിയോറാണെന്നും ഭര്‍ത്താവിന്റെത് ഹെര്‍മിസാണെന്നും ഡെയിലി സ്റ്റാറിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ കൂട്ടിച്ചേര്‍ത്തു.
സൗദി ജനിച്ചത് സസെക്‌സിലാണ്, അവളുടെ ഭര്‍ത്താവ് ജമാല്‍ സൗദി അറേബ്യയിലും. ദുബായിലെ ഒരു യൂണിവേഴ്സിറ്റിയില്‍ വെച്ചാണ് ഇരുവരും കണ്ടുമുട്ടിയത്, നാല് വിവാഹങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വിവാഹിതരായത്. രണ്ട് വര്‍ഷം മുന്‍പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.
ആഡംബര വസ്ത്രങ്ങള്‍ക്കും ആഭരണങ്ങള്‍ക്കും ആക്‌സസറീസിനും പുറമേ ആഡംബര വാഹനങ്ങളുടെ വലിയ ശേഖരവും ഇവര്‍ക്കുണ്ട്. ഷോപ്പിങ്ങിനു പുറമേ ലക്ഷങ്ങള്‍ ചിലവഴിച്ചുള്ള വിനോദയാത്രകളും ഇവരുടെ പതിവാണ്. ലോകത്തിലെ പല രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുള്ള അവര്‍ ഓരോ യാത്രയിലും 14-15 ലക്ഷം രൂപ ചെലവിടുന്നു. മാലിദ്വീപിലേക്കുള്ള സൗദിയുടെ സമീപകാല യാത്രകളിലൊന്നിന് 12.78 ലക്ഷം രൂപ ചിലവായി. തന്റെ ആഡംബര ഷോപ്പിങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ഇവര്‍ പതിവായി പോസ്റ്റ് ചെയ്യാറുണ്ട്.
Comments (0)