dubai civil defence : യുഎഇ: ബോട്ടില്‍ തീപിടിത്തം, അതിവേഗം നടപടികള്‍ കൈക്കൊണ്ട് അധികൃതര്‍ - Pravasi Vartha DUBAI
dubai civil defence
Posted By editor Posted On

dubai civil defence : യുഎഇ: ബോട്ടില്‍ തീപിടിത്തം, അതിവേഗം നടപടികള്‍ കൈക്കൊണ്ട് അധികൃതര്‍

ദുബായ് ബര്‍ ദുബായില്‍ തുറമുഖ ബോട്ടിന് തീപിടിച്ചു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ദുബായ് സിവില്‍ ഡിഫന്‍സ് ഓപ്പറേഷന്‍ സെന്ററില്‍ dubai civil defence രാവിലെ 9.06 ന് തീപിടിത്തത്തെക്കുറിച്ച് അറിയിക്കുകയും, ഇത്തിഹാദ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു സംഘം അറിയിപ്പ് ലഭിച്ച് ആറ് മിനിറ്റിനുള്ളില്‍ സംഭവസ്ഥലത്ത് എത്തുകയും ചെയ്തു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm 
ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് നടത്തിയവരും ബാക്കപ്പ് നല്‍കാന്‍ വിളിച്ച അല്‍ കരാമ ഫയര്‍ സ്റ്റേഷന്‍, അല്‍ റാസ് ഫയര്‍ സ്റ്റേഷന്‍, മാരിടൈം റെസ്‌ക്യൂ സെന്റര്‍ എന്നിവരും സംയുക്തമായി നടത്തിയ പരിശ്രമത്തിലാണ് വെയര്‍ഹൗസിന് സമീപമുണ്ടായ തീപിടുത്തം അണച്ചത്.
ശീതീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും പരിക്കുകളോ മരണമോ ഉണ്ടായിട്ടില്ലെന്നും സ്ഥിരീകരിച്ചു. കൃത്യമായ നടപടിക്രമങ്ങള്‍ നടത്തുന്നതിന് സ്ഥലം ബന്ധപ്പെട്ട അധികാരികള്‍ക്ക് കൈമാറിയിട്ടുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *