
expatമൃതദേഹം വേണ്ട മരണ സർട്ടിഫിക്കറ്റ് മതി, യുഎയില്‍ വച്ച് മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം
കൊച്ചി: ദുബൈയിൽ മരിച്ച കോട്ടയം ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം ഏറ്റുവാങ്ങാതെ കുടുംബം. ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരിയിലെത്തിച്ച മൃതദേഹം ഏറ്റെടുക്കാൻ കുടുംബം എത്തിയില്ലായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഏഴ് ദിവസം മുമ്പാണ് ഏറ്റുമാനൂർ സ്വദേശി ദുബൈയിൽ മരിച്ചത്. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം നേരത്തേ തന്നെ സന്നദ്ധ സംഘടനകൾ തുടങ്ങിയിരുന്നു. മൃതദേഹം നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം നേരത്തേ തന്നെ സന്നദ്ധ സംഘടനകൾ ആരംഭിച്ചെങ്കിലും വീട്ടുകാർ പറഞ്ഞത് മൃതദേഹം വേണ്ടെന്നും മരണസർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സർട്ടിഫിക്കറ്റുകളും മാത്രം മതി എന്നുമായിരുന്നു. നിലവില്‍ ആംബുലൻസിൽ സൂക്ഷിച്ച മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനു മുമ്പിലാണുള്ളത്. സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. സബിയ എന്ന പെൺകുട്ടിയാണ് നാട്ടിൽ മൃതദേഹം ഏറ്റുവാങ്ങിയത്. ഇവർ കുടുംബത്തെ വിളിച്ചെങ്കിലും ആരും ഫോൺ എടുത്തില്ല. സബിയയിക്ക് തന്നെ മൃതദേഹം സംസ്‌കരിക്കാനാകുമെങ്കിലും ഇതിന് പൊലീസ് അനുമതി നൽകേണ്ടതുണ്ട്. ഈ അനുമതി കിട്ടാനായി ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ ആംബുലൻസിൽ മൃതദേഹവുമായി കാത്തിരിക്കുകയാണ് ഇവരിപ്പോൾ.
യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
Comments (0)