
expatയുഎഇയില്‍ മരിച്ച ജയകുമാറിന്റെ മൃതദേഹം സബിയ സ്വീകരിക്കും
കൊച്ചി: ദുബൈയിൽ മരിച്ച ഏറ്റുമാനൂർ സ്വദേശി ജയകുമാറിന്റെ മൃതദേഹം സുഹൃത്തായ സബിയ സ്വീകരിക്കും. ഏഴ് ദിവസം മുമ്പാണ് ദുബൈയില്‍ വെച്ച് ജയകുമാർ മരിക്കുന്നത്.
മൃതദേഹം ഏറ്റുവാങ്ങിയ ജയകുമാറിന്റെ സുഹൃത്ത് സബിയക്ക് ഏറ്റുമാനൂർ പൊലീസ് മൃതദേഹം സംസ്‌കരിക്കാനുള്ള അനുമതി നൽകി. അധികം ദിവസം മൃതദേഹം ദുബൈയിൽ സൂക്ഷിക്കാൻ സാധിക്കില്ലെന്ന് അറിയച്ചതിന്റെ അടിസ്ഥാനത്തിലാണ് നാട്ടിലേക്ക് അയച്ചത്. മൃതദേഹം നാട്ടിലെത്തിച്ചാല്‍ വിളിച്ചറിയിച്ചാൽ മതിയെനന്നായിരുന്നു കുടുംബം അറിയിച്ചിരുന്നത് .
കുടുംബം മൃതദേഹം ഏറ്റെടുക്കില്ലെന്ന് അറിയിച്ചതോടെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിനായി അഞ്ച് മണിക്കൂറാണ് സുഹൃത്തുക്കൾ മൃതദേഹവുമായി ആലുവ പൊലീസ് സ്റ്റേഷന് മുൻപിൽ കാത്തിരുന്നത്.
സാമൂഹ്യപ്രവർത്തകനായ അഷ്റഫ് താമരശ്ശേരിയാണ് മൃതദേഹം നാട്ടിലെത്തിച്ചത്. മൃതദേഹം ഏറ്റെടുക്കില്ലെന്ന് മാത്രമല്ല മരണസർട്ടിഫിക്കറ്റും അദ്ദേഹത്തിന്റെ മറ്റു സർട്ടിഫിക്കറ്റുകളും മാത്രം എത്തിച്ചാൽ മതിയെന്നായിരുന്നു കുടുംബത്തിന്‍റെ പ്രതികരണം.
തുടർന്ന് ജയകുമാറിന്‍റെ സുഹൃത്തായ സബിയ എന്ന പെൺകുട്ടി മൃതദേഹം ഏറ്റുവാങ്ങുകയായിരുന്നു.
ജയകുമാർ നാല് വർഷമായി കുടുംബവുമായി പിരിഞ്ഞു കഴിയുകയായിരുന്നു. ആദ്യ ഭാര്യയുമയി ബന്ധം പിരിയാൻ കോടതിയിൽ കേസ് നടക്കുന്നതിടിയിലാണ് മരണം.
യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
Comments (0)