
expat യുഎഇയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു
ദുബൈ: ദുബൈയില്‍ ഹൃദയാഘാതം മൂലം കാസര്‍കോട് പട്‌ള സ്വദേശി മരിച്ചു. പട്‌ള ബൂഡിലെ പരേതനായ അരമനവളപ്പ് അബൂബക്കറിന്‍റെ മകന്‍ അബ്ദുല്‍ ഖാദര്‍ അരമനയാണ് (52) മരിച്ചത്. വര്‍ഷങ്ങളായി ദുബൈയിലെ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. മുസ്ലിം ലീഗിന്‍റെ സജീവ പ്രവർത്തകനും കെ.എം.സി.സി മുൻ ഭാരവാഹിയുമായിരുന്നു. മൃതദേഹം വെള്ളിയാഴ്ച രാത്രി നാട്ടിൽ കൊണ്ടുപോകും.
മാതാവ്: അസ്മ. ഭാര്യ: ഫള്‌ലുന്നിസ. മക്കള്‍: മുഹമ്മദ് ഷഹ്‌സാദ് (എം.ബി.ബി.എസ് വിദ്യാർഥി), ഫാത്തിമ (ബിരുദ വിദ്യാർഥിനി), മറിയം (എസ്.എസ്.എല്‍.സി വിദ്യാർഥിനി).
👆👆
യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
Comments (0)