Posted By sreekala Posted On

mega saleയുഎഇയില്‍ ഇനി ഷോപ്പിങ്ങിന്റെ പൊടിപൂരം; 90 ശതമാനം വിലക്കുറവുമായി മൂന്ന് ദിവസത്തെ സൂപ്പർ സെയിൽ

ദുബായ്: 3 ദിവസത്തെ സൂപ്പർ സെയിലുമായി ദുബായിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാമാങ്കത്തിന് ഇതാ തുടക്കം കുറിക്കുന്നു. മേയ് 26 മുതൽ 28 വരെയാണ് ദുബായ് നഗരത്തിന്റെ പ്രിയപ്പെട്ട ഷോപ്പിംഗ് മാമാങ്കം നടക്കുന്നത്. ഈ ഷോപ്പിംഗ് ദിവസങ്ങളിൽ ദുബായിലുടനീളമുള്ള ഔട്ട്ലെറ്റുകളിലും മാളുകളിലും പ്രമുഖ ആഗോള, പ്രാദേശിക ബ്രാൻഡുകൾക്ക് 90 ശതമാനം വരെ കിഴിവോടെ സാധനങ്ങൾ വിലപേശി വാങ്ങാനാകും. പ്രവാസികൾക്ക് ഏറെ ഉപയോഗപ്പെടുത്താവുന്ന ഷോപ്പിംഗ് മാമാങ്കമാണിത്.

ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (DFRE) സംഘടിപ്പിച്ച ഈ വിൽപനയിൽ, ഫാഷൻ, സൗന്ദര്യം, ജീവിതശൈലി, ഫർണിച്ചർ, ഇലക്ട്രോണിക്സ് തുടങ്ങിയ വസ്തുക്കൾ എല്ലാം തന്നെ വാങ്ങാൻ സാധിക്കും. ഇതോടൊപ്പം തന്നെ ദുബായ് നിവാസികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആയ കിക്കോ മിലാനോ, സെഫോറ, ബാത്ത് ആൻഡ് ബോഡി വർക്ക്സ്, റിവോളി, ഇകെയ്, ജഷന്മാർ, മാർക്സ് ആൻഡ് സ്പെൻസർ, ലകോസ്റ്റ്, ബെറ്റർ ലൈഫ്, ഷറഫ് ഡിജി, ആൽദൊ, അൽ ജാബിർ എന്നിങ്ങനെ നിരവധി ബ്രാൻഡുകളും 90 ശതമാനം വിലക്കുറവിൽ ലഭിക്കും.

മാൾ ഓഫ് എമിറേറ്റ്സ്, സിറ്റി സെന്റർ മിർദിഫ്, സിറ്റി സെന്റർ ദെയ്റ, സിറ്റി സെന്റർ മെയ്സെം & സിറ്റി സെന്റർ അൽ ഷിന്ദാഗ, ദുബായ് ഫെസ്റ്റിവൽ സിറ്റി മാൾ, ദുബായ് ഫെസ്റ്റിവൽ പ്ലാസ, നഖീൽ മാൾ, സർക്കിൾ മാൾ, മെർകാറ്റോ തുടങ്ങി മിക്കയിടത്തും ഈ ഷോപ്പിംഗ് അനുഭൂതി ആസ്വദിക്കാം. ടൗൺ സെന്റർ, ദി ബീച്ച്, ബ്ലൂവാട്ടേഴ്സ്, സിറ്റി വാക്ക്, ദി ഔട്ട്ലെറ്റ് വില്ലേജ് എന്നിവയും ഇക്കൂട്ടത്തിൽ ഷോപ്പിംഗിനായി ഉപയോഗപ്പെടുത്താവുന്നതാണ്.

യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm

Comments (0)

Leave a Reply

Your email address will not be published. Required fields are marked *