
Dubai master planബീച്ചുകൾ വിപുലീകരിക്കുന്നതിന് ദുബായ് മാസ്റ്റർ പ്ലാൻ അംഗീകരിച്ച് ദുബായ് ഭരണാധികാരി
ദുബായ്: ബീച്ചുകൾ വിപുലീകരിക്കാനുള്ള ദുബായ് മാസ്റ്റർ പ്ലാനിന് അംഗീകാരം. ഇത് സംബന്ധിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മംക്തും ആണ് മാസ്റ്റര്‍ പ്ലാനിന് അംഗീകാരം നല്‍കിയത് സംബന്ധിച്ച ഉത്തരവിറക്കിയത്. ദുബായ് 2040 അർബൻ മാസ്റ്റർ പ്ലാനിന്റെ ഭാഗമാണ് പുതിയ പദ്ധതി. പദ്ധതിയനുസരിച്ച് എമിറേറ്റിലെ പൊതുബീച്ചുകളുടെ ആകെ നീളം നാനൂറ് ശതമാനമായി വർധിപ്പിക്കാൻ ലക്ഷ്യമിടുന്നത്. ഇതോടെ 2025 ഓടെ പൊതുബീച്ചുകളിലെ സൗകര്യങ്ങൾ മൂന്നുറ് ശതമാനമാക്കി വർധിപ്പിക്കുമെന്നും ഷെയ്ഖ് മുഹമ്മദ് വ്യക്തമാക്കി. മറ്റൊരു പ്രത്യേകത വിപുലമായ സൗകര്യങ്ങളോട് കൂടിയ പുതിയ ബീച്ചുകൾ തുറക്കുന്നതിനൊപ്പം നിലവിലുള്ളവ വികസിപ്പിക്കുകയും ചെയ്യും എന്നതാണ്. നിലവിൽ 21 കീലോമീറ്ററാണ് ദുബായിലെ ബീച്ചുകളുടെ ആകെ നീളം. ഇത് 105 കിലോമീറ്റർ ആക്കുകയാണ് ലക്ഷ്യം. കൂടാതെ മണ്ണൊലിപ്പിൽ നിന്നുള്ള സംരക്ഷണം വർധിപ്പിക്കുന്നതിനും സമുദ്ര ജന്തുക്കളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കുന്നതിനുമായി ബീച്ചിന്റെ ചില ഭാഗങ്ങളിൽ കണ്ടൽ മരങ്ങൾ വച്ചുപിടിപ്പിക്കുവാനും പദ്ധതി ലക്ഷ്യമിടുന്നുണ്ട്.
യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/HFQBUlcPCGb9oJrW9jdiRm
Comments (0)